അകലം പാലിക്കൽ മറക്കുന്നു; മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി


കാ​യം​കു​ളം: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ർ, ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും സ​ർ​ക്കാ​ർ ഒൗ​ട്ട്‌ലെറ്റു​ക​ളും ക​ള്ളു​ഷാ​പ്പു​ക​ളും വ​ഴി​യു​ള്ള കോ​വി​ഡ് പ​ക​ർ​ച്ച സ​ർ​ക്കാ​ർ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും മു​ന്ന​ണി ആ​രോ​പി​ച്ചു.

‘പ്ര​തി​രോ​ധ കൗ​മാ​രം പ്ര​ക്ഷു​ബ്ദ യൗ​വ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ലി​ക്വ​ർ ക്വി​റ്റ് കേ​ര​ള എ​ന്ന ആ​വ​ശ്യ​വു​മാ​യി 10 ല​ക്ഷം വി​ദ്യാ​ർ​ഥി യു​വ​ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​യു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കാ​നും ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ, ഫാ. ​ടി.​ജെ. ആ​ന്‍റ​ണി, ഉ​മ​ർ ആ​ല​ത്തൂ​ർ, റ​വ. ഡോ. ​ടി.​ടി. സ​ക്ക​റി​യ, ജോ​ണ്‍​സ​ണ്‍ ഇ​ട​യാ​റന്മുള, ഡോ. ​വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ, സു​രേ​ഷ് റി​ച്ചാ​ർ​ഡ്, സി.​സി. സാ​ജ​ൻ, എ​സ്. കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ. ​എ​ഫ്.​എം. ലാ​സ​ർ, ഡോ. ​സി​റി​യ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment