അടച്ചിട്ട പെട്ടിക്കടയിലേക്ക് കൈയിൽ നീട്ടിയാൽ പെഗ് വിലയിൽ സാധനം കിട്ടും; പോലീസ് കൈ നീട്ടിയപ്പോഴും സാധനം കിട്ടി; പ്രതിയെ കൈയോടെ വിലങ്ങണിയിച്ച് പോലീസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല-​വ​യ​ല​ന്പം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പി​ടി​കൂ​ടി.

മേ​ത്ത​ല മേ​ത്ത​ല​പ്പാ​ടം കാ​ട്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സ​ലീ​ഷ്കു​മാ​റി​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ ഷാംനാ​ഥും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

പൊ​ക്ലാ​യ്-​പൊ​യ്യ ബീ​വ​റേ​ജു​ക​ളി​ൽനി​ന്നും മ​ദ്യം വാ​ങ്ങി വ​യ​ല​ന്പം ജം​ഗ്ഷ​നി​ൽ റോ​ഡ​രി​കി​ലെ അ​ട​ച്ചി​ട്ട ഷെ​ഡിൽ ര​ഹ​സ്യ​മാ​യി പെ​ഗ് വി​ല​യി​ൽ മ​ദ്യം വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​ലീ​ഷ്കു​മാ​ർ പി​ടി​യി​ലാ​യ​ത്. ​

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.ലോ​ക്ക്ഡൗ​ണ്‍ മു​ത​ലെ​ടു​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഇ​ത്ത​രം അ​ന​ധി​കൃ​ത മ​ദ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ഉ​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ പി.ആർ. സു​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.ആർ. നെ​ൽ​സ​ണ്‍, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.വി. ശി​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.എ. ബാ​ബു, എം.പി. ജീ​വേ​ഷ്, എ.എസ്. റി​ഹാ​സ്, എ​ക്സൈ​സ് ഡ്രൈ​വ​ർ സി.പി. സ​ഞ്ജ​യ്എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment