ജിഷ്ണുവിന്‍റെ കേസ് സിബിഐയ്ക്ക് കൈമാറണം; മ​ഹി​ജ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ കാ​ണും; ജില്ലയിലെത്തുമ്പോളായി രിക്കും പിണറായിയെ കാണുന്നത്

mahija-stike-llനാ​ദാ​പു​രം: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ ദു​രൂഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ  ജി​ഷ്ണു പ്ര​ണോ​യു​ടെ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് മ​ഹി​ജ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വീ​ണ്ടും കാ​ണും. സി​ബി​ഐ അ​ന്വേഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​താ​യി കോ​ടി​യേ​രി ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​ത്. സ​ർ​ക്കാ​റി​ൽനി​ന്ന് അ​നു​ഭാ​വ​പൂ​ർ​ണ്ണ​മാ​യ സ​മീ​പ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ക​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നൊ​രു​ങ്ങു​ന്ന​ത്. പി​താ​വ് അ​ശോ​ക​ൻ നേ​ര​ത്തെ സി​ബി​ഐ അ​ന്വേ​ഷ​ണമാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ഡി​ജി​പി സ​ർ​ക്കാ​റി​ന് കൈ​മാ​റി​യി​രു​ന്നു.

കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ഖേ​ന സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ കു​ടും​ബം തീ​രു​മാ​ന​മെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ണാ​ൻ മാ​താ​വ് നേ​ര​ത്തെ ത​യാറാ​യി​രു​ന്നി​ല്ല. ജി​ല്ല​യി​ലോ അ​ടു​ത്തി​ട​ങ്ങ​ളി​ലോ പ​രി​പാ​ടി​ക​ൾ​ക്ക് എ​ത്തു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts