മാ​ഹി​യി​ൽ നി​ന്നും മ​ദ്യ​പി​ച്ച് ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​രെ നി​രീ​ക്ഷി​ക്കും; മാ​തൃ​ഭൂ​മി ജീ​വ​ന​ക്കാ​ര​നെ ട്രെ​യി​നി​ൽ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: മ​ദ്യ​പി​ച്ച് മാ​ഹി​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും പ്ര​ത്യേ​ക സം​ഘം.

ട്രെ​യി​നി​ൽ മ​ദ്യ​പി​ച്ചു​ക​യ​റി യാ​ത്ര​ക്കാ​ർ​ക്കു ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ൽ യാ​ത്ര ചെ​യ്ത മാ​തൃ​ഭൂ​മി ജീ​വ​ന​ക്കാ​ര​ൻ കെ.​എം. രാ​ധാ​കൃ​ഷ്ണ​നെ ട്രെ​യി​നി​ൽ വ​ച്ച് ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.25 ഓ​ടെ ത​ല​ശേ​രി​ക്കും ധ​ർ​മ​ടം സ്റ്റേ​ഷ​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഫോ​ൺ വ​ലി​ച്ചെ​റി​യു​ക​യും പേ​ഴ്സ് ഇ​വ​ർ ക​വ​രു​ക​യും ചെ​യ്തു. ധ​ർ​മ​ടം സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

റെ​യി​ൽ​വേ എ​സ്ഐ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment