സൈ​നി​ക മേ​ധാ​വി​യെ പു​റ​ത്താ​ക്കിസെ​ല​ൻ​സ്കി: പു​തി​യ ക​മാ​ൻ​ഡ​റാ​യി മൈ​ഖൈ​ലോ ദ്ര​പ​തി

കീ​വ്: ജ​ന​പ്രി​യ​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നു​മാ​യ പ്ര​തി​രോ​ധ മ​ന്ത്രി​യെ പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ, സോ​വി​യ​റ്റ് കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച യു​ക്രെ​യ്ൻ ആ​ർ​മി ചീ​ഫ് ഒ​ലെ​ക്സാ​ണ്ട​ർ സി​ർ​സ്കി​യെ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പു​റ​ത്താ​ക്കി. ജോ​യി​ന്‍റ് ഫോ​ഴ്സ് ക​മാ​ൻ​ഡ​റാ​യ മൈ​ഖൈ​ലോ ദ്ര​പ​തി​യെ​യാ​ണ് പു​തി​യ സൈ​നി​ക മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്.

2024 മു​ത​ൽ ഈ ​പ​ദ​വി വ​ഹി​ക്കു​ന്ന 60-കാ​ര​നാ​യ സി​ർ​സ്കി, യു​ക്രൈ​നി​ലെ ഏ​റ്റ​വും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​മാ​ൻ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്. 2022-ൽ ​റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ കീ​വി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി മൈ​ഖൈ​ലോ ഫെ​ഡോ​റോ​വി​നെ പി​ന്തു​ണ​ച്ച് ദി​വ​സ​ങ്ങ​ളോ​ളം ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സി​ർ​സ്കി​ക്കെ​തി​രാ​യ ന​ട​പ​ടി.

Related posts

Leave a Comment