ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന​വ​രെ​യ​ല്ല..! ചി​ല​രു​ടെ ധാ​ർ​ഷ്ട്യ​ത്തി​ന് എ​തി​രാ​യു​ള്ള വി​ധിയെഴുത്ത്‌ ഇ​ത്ത​വ​ണ ഉ​ണ്ടാകണം; മേ​ജ​ർ ര​വി

തൃ​പ്പൂ​ണി​ത്തു​റ: ചി​ല​രു​ടെ ധാ​ർ​ഷ്ട്യ​ത്തി​ന് എ​തി​രാ​യു​ള്ള വി​ധിയെഴുത്താണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് മേ​ജ​ർ ര​വി.

യു​ഡി​എ​ഫ് തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന​വ​രെ​യ​ല്ല പു​ഞ്ചി​രി​യോ​ടെ ജ​ന​ങ്ങ​ളു​ടെ സേ​വ​ക​രാ​യി വ​രു​ന്ന​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

അ​ഹ​ങ്കാ​രി​ക​ളോ​ട് അ​ക​ലം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബാ​ബു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​ഥാ​നാ​ർ​ഥി കെ. ​ബാ​ബു, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തൃ​പ്പൂ​ണി​ത്തു​റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് എ​തി​ർ​വ​ശ​ത്താ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ്.

Related posts

Leave a Comment