പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച് ദുരുപയോഗം ചെയ്തു; പിന്നെ… പി​താ​വി​നു 10 വ​ര്‍​ഷം ​ത​ട​വ്

കൊ​ച്ചി: പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പി​താ​വി​ന് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും എ​റ​ണാ​കു​ളം അ​ഡീ. ​സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

പെ​ണ്‍​കു​ട്ടി​യെ മ​റ്റു പ​ല​ര്‍​ക്കും കാ​ഴ്ച​വയ്​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന ചേ​ര്‍​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി ക​ല്ലു​ങ്ക​ല്‍ ഖ​ദീ​ജ​യെ (61) ര​ണ്ട് വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 20,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ട മ​റ്റു പ്ര​തി​ക​ളാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ്, ആ​ല​പ്പു​ഴ കാ​ക്കാ​ഴം പു​തു​വ​ല്‍ വീ​ട്ടി​ല്‍ സീ​ന​ത്ത് (46), കു​ന്ന​ത്തു​നാ​ട് മ​ഴു​വ​ന്നൂ​ര്‍ നെ​ല്ലാ​ട് പു​ല്‍​പ്ര​യി​ല്‍ തോ​മ​സ് വ​ര്‍​ഗീ​സ് (52), കു​ന്ന​ത്തു​നാ​ട് ഐ​രാ​പു​രം മം​ഗ​ല​ത്ത് മൂ​ലേ​ക്കു​ടി വീ​ട്ടി​ല്‍ സ്വ​രാ​ജ് (41), കു​ന്ന​ത്തു​നാ​ട് പു​ത്ത​ന്‍​കു​രി​ശ് ക​റ​വ​ന്‍​കു​ടി വീ​ട്ടി​ല്‍ എ​ല്‍​ദോ കെ.​ മാ​ത്യു (49) എ​ന്നി​വ​രെ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ടു.

2010 ജൂ​ണി​ല്‍ പെ​രു​മ്പാ​വൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻഡി​ല്‍ എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ 10,000 രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു തോ​മ​സ് വ​ര്‍​ഗീ​സ്, സ്വ​രാ​ജ്, എ​ല്‍​ദോ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

പെ​ണ്‍​കു​ട്ടി ഇ​വ​രെ തി​രി​ച്ച​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും മ​റ്റു പ്ര​തി​ക​ള്‍​ക്കെ​തി​രേ തെ​ളി​വി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് വെ​റു​തെ വി​ട്ട​ത്.

Related posts

Leave a Comment