എ​ല്‍​ദോ ഏ​ബ്രഹാ​മി​നോ ഭാ​ര്യ ഡോ. ​ആ​ഗി മേ​രി അ​ഗ​സ്റ്റി​നോ വീ​ടോ സ്ഥ​ല​മോ ഇ​ല്ല; സ​മ്പാ​ദ്യം 6.54 ല​ക്ഷം! സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ…

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ല്‍​ദോ ഏ​ബ്രഹാ​മി​നോ ഭാ​ര്യ ഡോ. ​ആ​ഗി മേ​രി അ​ഗ​സ്റ്റി​നോ സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ല.

ആ​കെ പ​ണ​മാ​യി ര​ണ്ടു​പേ​രു​ടെയും പ​ക്ക​ലു​ള്ള​ത് പ​തി​നാ​യി​രം രൂ​പ വീ​തം മാ​ത്രം.

എ​ല്‍​ദോ ഏ​ബ്ര​ഹാ​മി​ന് വാ​ഹ​ന​മു​ള്‍​പ്പെ​ടെ 6,54,466 രൂ​പ​യു​ടെ​യും ഭാ​ര്യ ആ​ഗി​ക്ക് സ്വ​ര്‍​ണ​മു​ള്‍​പ്പെ​ടെ 4,14,647 രൂ​പ​യു​ടേ​യും സ​മ്പാ​ദ്യ​മാ​ണ് ആ​കെ​യു​ള്ള​ത്.

എ​ല്‍​ദോ ഏ​ബ്രാ​ഹം നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ര്‍​പ്പി​ച്ച സ്വ​ത്തു വി​വ​ര​ത്തി​ലെ വി​വ​ര​ങ്ങ​ളാ​ണി​ത്.

എ​ല്‍​ദോ​യു​ടെ അ​ച്ഛ​ന്‍ എം.​പി. ഏ​ബ്ര​ഹാ​മി​ന് മു​ള​വൂ​ര്‍ വി​ല്ലേ​ജി​ല്‍ ഒ​ൻ​പ​ത് സെ​ന്‍റ് ഭൂ​മി​യും 600 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള വീ​ടു​മു​ണ്ട്. പാ​ര​മ്പ​ര്യ​മാ​യി കി​ട്ടി​യ സ്വ​ത്താ​ണി​ത്. ഇ​വ​യ്ക്കാ​കെ 12 ല​ക്ഷം രൂ​പ വി​ല​വ​രും.

എ​ല്‍​ദോ​യ്ക്ക് സ്വ​ന്ത​മാ​യി ആ​റു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മാ​രു​തി ബ്രീ​സ കാ​റും 15,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 2011 മോ​ഡ​ല്‍ ആ​ക്ടീ​വ സ്‌​കൂ​ട്ട​റും ഉ​ണ്ട്.

ഭാ​ര്യ ആ​ഗി​ക്ക് 2.5 ല​ക്ഷം വി​ല മ​തി​ക്കു​ന്ന മാ​രു​തി ആ​ള്‍​ട്ടോ കാ​റും 25,000 രൂ​പ വി​ല​വ​രു​ന്ന 2016 മോ​ഡ​ല്‍ ആ​ക്ടീ​വ സ്‌​കൂ​ട്ട​റും 1.2 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 32 ഗ്രാം ​സ്വ​ര്‍​ണ​വു​മു​ണ്ട്.

ര​ണ്ട് ബാ​ങ്കു​ക​ളി​ലാ​യി എ​ല്‍​ദോ ഏ​ബ്ര​ഹാ​മി​ന് 4.40 ല​ക്ഷം രൂ​പ​യും, ഭാ​ര്യ ആ​ഗി​യ്ക്ക് 1.85 ല​ക്ഷം രൂ​പ​യും ക​ട​ബാ​ധ്യ​ത​യു​ണ്ട്.

പെ​രു​മ്പാ​വൂ​ര്‍ എ​സ്ബി​ഐ​യി​ല്‍ 2782 രൂ​പ​യും തൃ​ക്ക​ള​ത്തൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 10808 രൂ​പ​യും മൂ​വാ​റ്റു​പു​ഴ യൂ​ണി​യ​ന്‍ ബാ​ങ്കി​ല്‍ 6149 രൂ​പ​യും മൂ​വാ​റ്റു​പു​ഴ അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ 321 രൂ​പ​യും ഗ​വ​ണ്‍​മെ​ന്‍റ് ട്ര​ഷ​റി​യി​ല്‍ 2356 രൂ​പ​യും ആ​ണ് എ​ല്‍​ദോ​യ്ക്കു​ള്ള​ത്.

തൃ​ക്ക​ള​ത്തൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 7000 രൂ​പ​യു​ടേ​യും പാ​യി​പ്ര അ​ഗ്രി​ക​ള്‍​ച്ച​ര്‍ റൂ​റ​ല്‍ സൊ​സൈ​റ്റി​യി​ല്‍ 50 രൂ​പ​യു​ടെ​യും ബോ​ണ്ടും ഉ​ണ്ട്.

ഭാ​ര്യ ആ​ഗി​ക്ക് ക​ല്ലൂ​ര്‍​ക്കാ​ട് യൂ​ണി​യ​ന്‍ ബാ​ങ്കി​ല്‍ 9647 രൂ​പ​യാ​ണ് നി​ക്ഷേ​പ​മാ​യു​ള്ള​ത്. ഇ​വ​യെ​ല്ലാം കൂ​ടി ചേ​ര്‍​ന്ന​താ​ണ് മൊ​ത്തം സ​മ്പാ​ദ്യം.

Related posts

Leave a Comment