ഇതിനു മുമ്പില്‍ ബാഹുബലിയൊക്കെ എന്ത് ! ആര്‍ആര്‍ആറിന്റെ കിടിലന്‍ മേക്കിംഗ് വീഡിയോ പുറത്ത്…

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ബാഹുബലിയ്ക്കു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ഒക്ടോബറില്‍ പൂജ റിലീസ് ആയി റിലീസ് ചെയ്യും എന്നാണ് വിവരം. ചിത്രത്തിന്റെ ടീസറുകള്‍ നേരത്തെ തന്നെ പുറത്തു വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു കിടിലന്‍ മേക്കിംഗ് വീഡിയോയാണ് തരംഗമാവുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാറുമെന്നാണ് ഈ മേക്കിംഗ് വീഡിയോ നല്‍കുന്ന സൂചന.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ എന്നാണ് വിവരം. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് എസ്എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡിവിവി എന്റര്‍റ്റെയ്ന്‍മെന്റ്‌സ് ആണ്.

കെ കെ സെന്തില്‍ കുമാര്‍ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകര്‍ പ്രസാദ് ആണ്. നാനൂറു കോടിയോളം രൂപ മുതല്‍ മുടക്കില്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കീരവാണി സംഗീതം നല്‍കുന്ന ഈ ചിത്രത്തില്‍ ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും അഭിനയിച്ചിരിക്കുന്നു.

ഈ ചിത്രത്തില്‍ കോമരം ഭീം ആയാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുക. അല്ലൂരി സീതാരാമ രാജു ആയി റാം ചരണും സീതയായി ആലിയ ഭട്ടും അഭിനയിക്കുന്നു.

Related posts

Leave a Comment