കളഞ്ഞ്കിട്ടിയ  സ്വർണമാല ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ  വീ​ട്ട​മ്മയ്ക്ക്  തി​രി​കെ ല​ഭി​ച്ചു

ചെ​റാ​യി: യാ​ത്രാ​മ​ധ്യേ ബ​സ് സ്റ്റോപ്പി​ൽവ​ച്ച് ന​ഷ്ട​പ്പെ​ട്ട ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണമാ​ല ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യിൽ വീ​ട്ട​മ്മ​ക്കു തി​രി​കെ ല​ഭി​ച്ചു. മു​ന​ന്പം ഐആ​ർ വ​ള​വി​ൽ താ​മ​സി​ക്കു​ന്ന ഷാ​ല​റ്റ് എ​ന്ന വീ​ട്ട​മ്മ​ക്കാ​ണ് ന​ഷ്ട​പ്പെ​ട്ട മാ​ല തി​രി​കെ ല​ഭി​ച്ച​ത്. പ​ള്ളി​പ്പു​റം മാ​ണി ബ​സാ​റി​ൽനി​ന്നും കൊ​ടു​ങ്ങ​ല്ലൂ​ർ​ക്ക് ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​മാ​യ​ത്.

ബ​സ് സ്റ്റോ​പ്പി​ൽ വീ​ണു കി​ട​ന്നി​രു​ന്ന മാ​ല അ​തു​വ​ഴി വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​ങ്ങാ​ട്ട് പ്ര​ദീ​പി​നാ​ണ് ല​ഭി​ച്ച​ത്. ഇ​ത് ഇ​യാ​ൾ ഉ​ട​ൻ മു​ന​ന്പം പോ​ലീ​സി​ൽ ഏ​ല്പിച്ചു. മാ​ല ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പി​ന്നീ​ട് വീ​ട്ട​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല പോ​ലീ​സി​നു ല​ഭി​ച്ച​താ​യി അ​റി​യു​ന്ന​ത്.

പി​ന്നീ​ട് അ​വ​ർ അ​ട​യാ​ള​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ദീ​പി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി എ​സ്ഐ ബ​ഷീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല വീ​ട്ട​മ്മ​ക്ക് തി​രി​കെ ന​ൽ​കി.

Related posts