കൊച്ചിയും കുട്ടനാടും 30വര്‍ഷത്തിനു ശേഷം ഒരു ഓര്‍മ മാത്രമായേക്കും…! 2050ല്‍ കേരളത്തിലെ കടല്‍നിരപ്പ് 2.8 അടി കൂടി ഉയരുമെന്ന് സുപ്രധാന റിപ്പോര്‍ട്ട്; വെള്ളത്തിനടിയിലാവുക കുട്ടനാടും കൊച്ചിയും അടക്കം ദക്ഷിണേന്ത്യയിലെ നിരവധി സ്ഥലങ്ങള്‍…

ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ് അപകടകരമാംവിധം ഉയര്‍ത്തുമെന്ന മുന്നറിപ്പ് വരാന്‍ തുടങ്ങിയിട്ട് കുറേകാലമായി. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പ്രകാരം ഇന്ത്യന്‍ തീരങ്ങളിലുടനീളം കടല്‍ നിരപ്പ് ഈ നൂറ്റാണ്ട് അവസാനത്തോടെ 3.5 ഇഞ്ച് മുതല്‍ 34 ഇഞ്ച് വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. അതായത് 2.8 അടി വരെയായിരിക്കും ഈ ഉയര്‍ച്ച. ആഗോളതാപനത്തിലെ വര്‍ധനവാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി സമുദ്രതീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഇന്ത്യന്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും.

ഇത് പ്രകാരം കൊച്ചിക്കും കുട്ടനാടിനും മുംബൈയ്ക്കും ഇനി 30 വര്‍ഷം കൂടിയേ ആയുസുണ്ടാവുകയുള്ളൂ…? എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ഇത്തരത്തില്‍ കടല്‍ ഉയരുന്നതിനെ തുടര്‍ന്ന് കൊച്ചി അടക്കമുള്ള നിരവധി നഗരങ്ങളാണ് ആദ്യം മുങ്ങിത്താഴുക. കുട്ടനാട് അടക്കം ദക്ഷിണ കേരളത്തിലെ അനേകം സ്ഥലങ്ങളും പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.ഈ പ്രതികൂലമായാ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മുംബൈ അടക്കമുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഉണ്ടാകുന്ന ദുരന്തങ്ങളുടെ വ്യാപ്തി വളരെ വലുതായിരിക്കും. കൂടാതെ കിഴക്കന്‍ ഇന്ത്യയിലെ പ്രധാന ഡെല്‍റ്റകളുടെ സ്ഥിതിയും അവതാളത്തിലാകുമെന്നും ഗവണ്‍മെന്റ് വെള്ളിയാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പില്‍ വെളിപ്പെടുത്തുന്നു.

ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ ഇത് സംബന്ധിച്ച പഠനഫലങ്ങള്‍ വെളിപ്പെടുത്തവെയാണ് ലോക്‌സഭയില്‍ ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ തീരത്ത് മുംബൈ, ഖമ്പാറ്റ്, കച്ച്, കൊങ്കണ്‍ തീരത്തെ തുറമുഖങ്ങള്‍, തെക്കന്‍ കേരളത്തിലെ പ്രദേശങ്ങള്‍ തുടങ്ങിയവ കടല്‍ ഉയര്‍ന്ന് അപകടത്തിലാവാന്‍ സാധ്യത കൂടുതലുള്ള ഇടങ്ങളാണെന്നും സര്‍ക്കാര്‍ മുന്നറിയിപ്പേകുന്നു.ഈ വിധത്തില്‍ കടല്‍ ഉയരുന്നതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ നേരിട്ട് ബാധിക്കും. മില്യണ്‍കണക്കിന് പേര്‍ നദീജലത്തെ ആശ്രയിച്ച് കൃഷിയിറക്കുന്നതാണ് ഇതിന് കാരണം. കടലിലെ ജലം പൊന്തുന്നത് നദീജലത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

കടലിലെ ജലം ഉയരുന്നത് പ്രതികൂലമായ കാലാവസ്ഥ പെരുകി ഇന്ത്യയില്‍ നിരവധി വെള്ളപ്പൊക്കമുണ്ടാവുമെന്നും നിരവധി പേര്‍ മരിക്കുമെന്നും പ്രവചനമുണ്ട്. കിഴക്കന്‍ തീരത്തെ ഗംഗ, കൃഷ്ണ , ഗോദാവരി, കാവേരി, മഹാനദി, എന്നിവയിലെ ഡെല്‍റ്റകളെയം കടല്‍നിരപ്പിലെ വര്‍ധനവ് പ്രതികൂലമായി ബാധിക്കും. നിരവധി കൃഷിയിടങ്ങളും നിരവധി നഗരങ്ങളും ഇവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കടല്‍നിരപ്പിലെ വര്‍ധനവ് ഇവയെയും പ്രതികൂലമായി ബാധിക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റിലെ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ എന്‍വയോണ്‍മെന്റായ മഹേഷ് ശര്‍മ നല്‍കിയ മറുപടിയിലാണ് ഈ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.

Related posts