നീണ്ട ആറുവര്‍ഷത്തിനുശേഷം…! കൊല്ലുമെന്ന ഭീഷണി തള്ളി മലാല പാക്കിസ്ഥിനില്‍; കനത്ത സുരക്ഷ; യാത്രാവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ഇ​സ്ലാ​മാ​ബാ​ദ്: താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ കൈ​യി​ൽ​നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട നൊ​ബേ​ൽ സ​മ്മാ​ന ജേ​ത്രി മ​ലാ​ല യൂ​സ​ഫ് സാ​യ് പാ​ക്കി​സ്ഥാ​നി​ൽ തി​രി​ച്ചെ​ത്തി. ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മ​ലാ​ല പാ​ക്കി​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് അ​ബ്ബാ​സി​യു​മാ​യി മ​ലാ​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ മ​ലാ​ല​യു​ടെ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. മ​ലാ​ല പാ​ക്കി​സ്ഥാ​നി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ വ​ധി​ക്കു​മെ​ന്ന് താ​ലി​ബാ​ൻ നേ​ര​ത്തേ ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്‌വ​ര​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച മ​ലാ​ല​യെ 2012 ഒ​ക്ടോ​ബ​റി​ലാ​ണ് താ​ലി​ബാ​ൻ ഭീ​ക​ര​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ലാ​ല പി​ന്നീ​ട് ല​ണ്ട​നി​ൽ ചി​കി​ത്സ​തേ​ടു​ക​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​ശേ​ഷം അ​വി​ടെ​ത്ത​ന്നെ വി​ദ്യാ​ഭ്യാ​സം ചെ​യ്തു​വ​രി​ക​യു​മാ​ണ്.

Related posts