ചൂട് കൂടി; പാമ്പുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക്! മട്ടന്നൂരില്‍ അടുക്കളയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി; മൂര്‍ഖന് രണ്ടുമീറ്ററോളം നീളം

മ​ട്ട​ന്നൂ​ർ: അ​ടു​ക്ക​ള​യി​ൽ നി​ന്നും മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. ചാ​ലോ​ട് പൂ​വ​ത്തൂ​രി​ലെ തു​മ്പ​ത്തു വാ​സു​വി​ന്‍റെ വീ​ടി​ന്‍റെ കി​ച്ച​ണ്‍ ക​ബോ​ഡി​ന​ക​ത്തു നി​ന്നു​മാ​ണ് ര​ണ്ടു​മീ​റ്റ​റോ​ളം നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്നു പ്ര​സാ​ദ് ഫാ​ൻ​സ് റെ​സ്ക്യൂ വിം​ഗ് ഹെ​ഡും റാ​പി​ഡ് റെ​സ്പോ​ൻ​ഡ്‌​സ് ടീം ​റെ​സ്ക്യൂ സ്റ്റാ​ഫു​മാ​യ നി​ധീ​ഷ് ചാ​ലോ​ടി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നി​ധീ​ഷ് സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി.പി​ടി​കൂ​ടി​യ പാ​മ്പി​നെ വ​ന​ത്തി​ൽ വി​ട്ടു. ചൂ​ട് കാ​ല​മാ​യ​തി​നാ​ൽ പാ​മ്പ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts