ഇവരെ അറിയുമോ ? വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച സം​ഘം സി​സി​ടി​വി കാമറയിൽ കു​ടു​ങ്ങി

മാ​റ​ന​ല്ലൂ​ർ: ഉൗ​രൂ​ട്ട​ന്പ​ല​ത്ത് പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച സം​ഘം സി​സി​ടി​വിയി​ൽ കു​ടു​ങ്ങി. ഉൗ​രൂ​ട്ട​ന്പ​ലം ഇ​റ​യ​ൻ​കോ​ടി​ൽ മു​റു​ക്ക​ാൻ​ക​ട ന​ട​ത്തു​ന്ന ദേ​വി​വി​ലാ​സ​ത്തി​ൽ സ​രോ​ജി​നി​യു​ടെ(80) മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം മോ​ഷ്ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ സി​ഗ​ര​റ്റി​നാ​യി എ​ത്തി​യ യു​വാ​ക്ക​ളാ​ണ് മാ​ല​പൊ​ട്ടി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ചി​ല്ല​റ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ സി​ഗ​ര​റ്റ് വാ​ങ്ങാ​തെ മ​ട​ങ്ങി​യ യു​വാ​ക്ക​ൾ ചി​ല്ല​റ​യു​മാ​യി തി​രി​കെ എ​ത്തി​യാ​യി​രു​ന്നു വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും ഒ​രു പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ച​ത്.

മോ​ഷ്ടാ​ക്ക​ളു​ടെ പി​ന്നാ​ലെ സ​രോ​ജി​നി ഓ​ടി​യെ​ങ്കി​ലും അ​വ​ർ ക​ട​ന്ന് ക​ള​ഞ്ഞു. ക​ട​യു​ടെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് അ​ന്വേഷ​ണം ആ​രം​ഭി​ച്ചു.

Related posts