മാലിന്യ മുക്ത ജില്ല;  മലമ്പുഴ ഉദ്യാനത്തിൽ ശുചീകരണ പ്രവൃത്തികൾ തുടങ്ങി

പാ​ല​ക്കാ​ട്: ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത​കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ടൂ​റി​സം, ആ​രോ​ഗ്യം, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലീ​ൻ ഗ്രീ​ൻ പാ​ല​ക്കാ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ന്പു​ഴ ഐ​ടി​ഐ​യി​ലെ ഇ​രു​നൂ​റി​ല​ധി​കം എ​ൻ.​എ​സ്.​എ​സ്. വൊ​ള​ന്‍റി​യ​ർ​മാ​ർ ’ഫ്രീ​ഡം ഫ്രം ​വേ​സ്റ്റ്’ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഉ​ദ്യാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​നു ശേ​ഷം ന​വം​ബ​ർ ഒ​ന്നി​ന് മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വാ​ർ​ഡു​ത​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളെ ഡി​സം​ബ​ർ എ​ട്ടി​നും ജി​ല്ല​യെ ജ​നു​വ​രി 26നും ​മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കും.

ഹ​രി​ത​കേ​ര​ളം സം​സ്ഥാ​ന റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ ഡോ.​കെ.​വാ​സു​ദേ​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​ണ​കൃ​ഷ്ണ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ബെ​നി​ല ബ്രൂ​ണോ, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ എം.​മോ​ഹ​ന​ൻ, വി.​രാ​ധാ​കൃ​ഷ്ണ​ൻ, ഐ.​ടി.​ഐ പ്രി​ൻ​സി​പ്പ​ൽ സി.​ര​തീ​ശ​ൻ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

Related posts