ആ​ന്ധ്ര​യി​ൽ ഏ​ക്കർ ക​ണ​ക്കി​ന് ക​ഞ്ചാ​വ് കൃഷിയുള്ള മലയാളി പിടിയിൽ; കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ര​ഹ​സ്യ അ​റ​ക​ളു​ള്ള വാ​ഹ​നം

ക​ണ്ണൂ​ർ: മ​ല​ബാ​റി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മു​ഖ്യ​സൂ​ത്ര​ധാ​ര​നെ ചെ​ന്നൈ​യി​ൽനി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം എ​ന്ന മു​സ​മ്പി ഇ​ബ്രാ​ഹി(48) മിനെ​യാ​ണ് ക​ണ്ണൂ​ർ എ​സി​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​ത്.

ഇ​യാ​ൾ​ക്ക് ആ​ന്ധ്ര​യി​ൽ ഏ​ക്ക​റുക​ണ​ക്കി​ന് ക​ഞ്ചാ​വ് കൃ​ഷി​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​വി​ടെനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ര​ഹ​സ്യ അ​റ​ക​ളു​ള്ള വാ​ഹ​ന​വുമുണ്ട്.

ഈ ​വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ഇ​യാ​ൾ മു​ഖേ​ന​യാ​ണ് ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

2022 സെ​പ്റ്റം​ബ​റി​ൽ എ​ട​ക്കാ​ട് വീ​ട്ടി​ൽനി​ന്ന് അ​റു​പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഉ‌​ട​ൻ ക​ണ്ണൂ​രി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

എ​ട​ക്കാ​ടു​ള്ള ഒ​രു വീ​ട്ടി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച അ​റു​പ​ത് കി​ലോ ക​ഞ്ചാ​വ് ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ളി​ക്ക​ൽ സ്വ​ദേ​ശി ഇ. ​റോ​യി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഷാ​ഖി​ൽ ഓ​ടി ര​ക്ഷ​പ്പെട്ടി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇവരെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ സൂ​ത്ര​ധാ​ര​നെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

Related posts

Leave a Comment