ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​നാണ് മരിച്ചത്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ബി​ടി​എ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ദി​ത്യ​ൻ.ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു ആ​ദി​ത്യ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ലു പേ​രു​ള്ള റൂ​മി​ലാ​ണ് ആ​ദി​ത്യ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​പ്പ​മു​ള്ള​വ​ർ കോ​ള​ജി​ൽ​നി​ന്ന് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദി​ത്യ​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദി​ത്യ​ന്‍റെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Related posts

Leave a Comment