ബസാർ തോടിനെ മുക്കിക്കൊന്ന് മാലിന്യം; വൃത്തിയാക്കാനിറങ്ങിയ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥം

കു​മ​ര​കം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ​ക്ക് തോ​ട്ടി​ലെ മ​ലി​ന​ജ​ലം മൂ​ലം ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ പു​തി​യ​കാ​വ് – ബ​സാ​ർ തോ​ട്ടി​ൽ പോ​ള​വാ​രാ​നി​റ​ങ്ങി​യ സ്ത്രീ​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞ നൂ​റു ക​ണ​ക്കി​നു നാ​പ്കി​നു​ക​ളും പ്ലാ​സ്റ്റി​ക്കും ചീ​ഞ്ഞ​ളി​ഞ്ഞ പോ​ള​യു​മാ​ണ് തോ​ട് മ​ലി​ന​മാ​കു​വാ​ൻ കാ​ര​ണം. ദേ​ഹാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ക​ര​യ​ക്കു ക​യ​റി​യ സ്ത്രീ​ക​ൾ​ക്കു തൊ​ഴി​ൽ ദി​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന സ്ഥി​തി​യി​ലാ​യി.

പി​ന്നീ​ട് തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളി​ലും​നി​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് പോ​ള നീ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് എ​ലി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ മു​ന്പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് തോ​ട് ഇ​ത്ര​യും മ​ലി​ന​പ്പെ​ട്ടു കി​ട​ന്ന​ത്.

എ​സ്എ​ൽ​ബി സ്കൂ​ളി​നു മു​ൻ​വ​ശ​ത്ത് ഈ ​രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment