ലേലു അല്ലു ലേലു അല്ലു..! ആഘോഷങ്ങൾക്ക് ശേഷം വന്ന ഭക്ഷണ മാലിന്യം റോഡിൽ തള്ളി; മാലിന്യം പരിശോധിച്ച നാട്ടുകാർക്ക് ആളെ പിടികിട്ടി;  കാറ്ററിംഗ് ഉടമയ്ക്ക് നാട്ടുകാർ നൽകിയ പണിയിങ്ങനെ

വ​ട​ക​ര: റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ൾ​ക്കു കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. നാ​ട്ടു​കാ​ർ ആ​ളെ ക​ണ്ടു​പി​ടി​ച്ച് മാ​ലി​ന്യം തി​രി​കെ​യെ​ടു​പ്പി​ച്ചു. വെ​ള്ളി​കു​ള​ങ്ങ​ര ക്രാ​ഷ് റോ​ഡി​ൽ അ​ന്പ​ല​ത്തി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ട​ത് പ​ര​ക്കെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ. ഇ​വ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പി​ന്നി​ലു​ള്ള​വ​രെ കു​റി​ച്ച് സൂ​ച​ന കി​ട്ടി. ഓ​ർ​ക്കാ​ട്ടേ​രി കേ​ന്ദ്രീ​ക​രി​ച്ച ഒ​രു തൊ​ഴി​ൽ സം​ഘ​ട​ന വ​ട​ക​ര​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം​ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​യി​രു​ന്നു റോ​ഡി​ൽ ത​ള്ളി​യ​ത്.

നാ​ട്ടു​കാ​ർ അ​വ​ശി​ഷ്ടം ചി​ക​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ല​ഭി​ച്ച ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഏ​റാ​മ​ല​യി​ലെ കാ​റ്റ​റി​ങ് ന​ട​ത്തി​പ്പു​കാ​രാ​ണ് ഇ​ത് നി​ക്ഷേ​പി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. അ​യാ​ളെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തി​രി​കെ എ​ടു​പ്പി​ക്കു​ക​യും റോ​ഡ് ക​ഴു​കി​വൃ​ത്തി​യാ​ക്കി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം പോ​ലീ​സ്, ആ​രോ​ഗ്യ​വി​ഭാ​ഗം തു​ട​ങ്ങി​യ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts