അ​റ​വു​മാ​ലി​ന്യം ​റോ​ഡി​ൽ​ തള്ളാൻ കൊ​ണ്ടു​വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോലീസിൽ ഏൽപ്പിച്ചു

വ​ട​ക്കാ​ഞ്ചേ​രി: അ​റ​വു​മാ​ലി​ന്യം​റോ​ഡ​രു​കി​ൽ​ ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലി​സി​ലേ​ൽ​പ്പി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പാ​ർ​ളി​ക്കാ​ട് വ്യാ​സ​കോ​ളേ​ജ് റോ​ഡി​ലാ​ണ് സം​ഭ​വം. പെ​രു​ന്പി​ലാ​വി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന അ​റ​വു​മാ​ലി​ന്യ​മാ​ണ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ച​ന്ദ്ര​മോ​ഹ​ൻ കു​ന്പ​ള​ങ്ങാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്.​

ആ​ളോ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വം ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.​കെ.​എ​ൽ31 ജി. 8188 ​എ​ന്ന ന​ന്പ​റി​ലു​ള്ള മ​ഹേ​ന്ദ്ര ക​ന്പ​നി​യു​ടെ വാ​നി​ലാ​ണ് അ​റ​വ് മാ​ലി​ന്യം പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച​ത്.​

പെ​രു​ന്പി​ലാ​വ് സ്വ​ദേ​ശി ഷാ​ജി എ​ന്ന് വി​ളി​ക്കു​ന്ന ഇ​ബ്രാ​ഹിം, തൃ​ത്താ​ല സ്വ​ദേ​ശി ഷെ​മീ​ർ എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​രും, സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.​ന
ാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts