പതുങ്ങിയിരുന്ന് പിടിക്കാൻ ജനങ്ങൾക്കാവുന്നില്ല;  സിസിടിവി കാമറ വന്നാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ

മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് ഐ​രാ​റ്റു​ന​ട​യി​ലെ റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്നു.മാ​ലി​ന്യ നി​ക്ഷേ​പം റോ​ഡ​രി​കി​ൽ പ​തി​വാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ലെ കാ​ട് തെ​ളി​ച്ച് മ​ണ്ണി​ട്ട് നി​ക​ത്തി വൃ​ത്തി​യാ​ക്കി​യി​രു​ന്നു. മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ മി​നി എം​സി​എ​ഫ് സ്ഥാ​പി​ച്ചി​രു​ന്നു.

മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു കി​ട​ന്ന മി​നി എം​സി​എ​ഫി​ന് മു​ന്നി​ൽ വീ​ണ്ടും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.​ ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​നി എം​സി​എ​ഫ് ഇ​വി​ടെ നി​ന്നും മാ​റ്റു​ക​യും ചെ​യ്തു.

ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ സ്ഥി​തി​യാ​ണ്. റോ​ഡി​നി​രു​വ​ശ​വും കാ​ട് നി​റ​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, ക​വ​റു​ക​ൾ, പേ​പ്പ​റു​ക​ൾ, ഭ​ക്ഷ​ണാ​വശ​ിഷ്ട​ങ്ങ​ൾ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന​ത്. തെ​രു​വ് നാ​യ ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്.

ഇ​വ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ചി​ല്ല​റ​യ​ല്ല.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി തെ​രു​വ് നാ​യ​ക​ളാ​ണ് ഇ​വി​ടെ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

റോ​ഡി​ന് ഇ​രു​വ​ശ​ത്തും പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വ​ഴി വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും കാ​ര​ണ​മാ​കു​ന്നു. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​വും വ​മി​ക്കാ​റു​ണ്ട്.

മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നാ​യി വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

 

Related posts

Leave a Comment