അഭിപ്രായം തുറന്നു പറയുന്നതിനാലാണ് തനിക്ക് മികച്ച കഥാപാത്രങ്ങളും വേഷങ്ങളും ലഭിക്കാത്തതെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. മിക്ക നായകന്മാരും തങ്ങളുടെ ചിത്രങ്ങളിൽ കാമുകിമാരെ നായികമാരാക്കാനാണ് ശ്രമിച്ചതെന്നും ഇതുകാരണം പല വേഷങ്ങളും തനിക്ക് നഷ്ടപ്പെട്ടെന്നും മല്ലിക ഷെരാവത്ത് പറയുന്നു.
അഭിപ്രായങ്ങൾ തുറന്നുപറയുന്നയാളാണ് ഞാൻ. ഇതുകാരണം സിനിമകൾ പലതും നഷ്ടപ്പെട്ടു. എന്നെ നായികയാക്കരുതെന്ന് ചില താരങ്ങൾ പറഞ്ഞിട്ടുള്ളതായി എനിക്കറിയാം. അത്തരം സിനിമകളിൽ ആ താരങ്ങളുടെ കാമുകിമാർ നായികയായിട്ടുണ്ട്.
ഏതാണ്ട് മുപ്പതോളം സിനിമകൾ ഇത്തരത്തിൽ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പിന്തിരിഞ്ഞു നോക്കുന്പോൾ അവരെയൊക്കെ മണ്ടന്മാരായാണ് ഞാൻ കാണുന്നത്- മല്ലിക ഷെരാവത് പറയുന്നു.
മല്ലിക ഷെരാവത്ത് നായികയായി വന്പൻ വിജയം നേടിയ മർഡർ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 15 വര്‍ഷമാകുന്നു.