നടി മല്ലികാ ഷെരാവത്തിനും ബോയ്ഫ്രണ്ടിനും നേരെ മുഖം മൂടി ആക്രമണം; ടിയര്‍ ഗാസ് തുറന്നു വിട്ടശേഷമാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയത്

mallikaപാരീസ്: ബോളിവുഡിലെ നാഗ സുന്ദരി മല്ലികാ ഷെരാവത്തിന് മര്‍ദനമേറ്റു. പാരിസിലെ സ്വന്തം ഫ്‌ളാറ്റിന് സമീപമാണ് മല്ലികയും ബോയ്ഫ്രണ്ടും ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നു പേരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് മല്ലിക പറഞ്ഞു.. മല്ലികയുടെയും സുഹൃത്തിന്റെയും മുഖത്തേക്കു ടിയര്‍ ഗാസ് തുറന്നു വിട്ടശേഷമാണ് ഇരുവരെയും മര്‍ദിച്ചത്.

പ്രശസ്ത മോഡല്‍ കിം കര്‍ദാഷിയാനെ തോക്കു ചൂണ്ടി പണവും ആഭരണങ്ങളും കവര്‍ന്ന സംഭവം നടന്ന ഫ്‌ളാറ്റിനു അടുത്തുവെച്ച് തന്നെയാണ് മല്ലികയും സുഹൃത്തും അക്രമിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts