സൗ​ദി യു​വ​തി​ക്കു​നേ​രേ പീ​ഡ​ന​ശ്ര​മം; മ​ല്ലു ട്രാ​വ​ല​റി​നെ​തി​രേ കേ​സ്; ആക്രമണം കൊച്ചിയിലെ ഹോട്ടലിൽ വെച്ച്…


കൊ​ച്ചി: സൗ​ദി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ല്ലു ട്രാ​വ​ല​ര്‍ എ​ന്ന യു​ട്യൂ​ബ് വ്‌​ളോ​ഗ​ര്‍ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി ഷ​ക്കീ​ര്‍ സു​ബാ​നെ(33)​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​യാ​ള്‍ ഇ​പ്പോ​ള്‍ അ​മേ​രി​ക്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി​ശ്രു​ത​വ​ര​നൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ സൗ​ദി യു​വ​തി​യു​ടെ ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ക്കാ​നാ​യി പ്ര​തി ഇ​വ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള ആ​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യം ഷ​ക്കീ​ര്‍ 29കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment