കഴിക്കാന്‍ ഒരു കമ്പനി തരാമോ… ഭക്ഷണം കഴിക്കാന്‍ അടുത്ത മേശക്കരികിലിരുന്ന യുവാവിനെ ക്ഷണിച്ച് യുവതി; വീഡിയോ വൈറല്‍

ഒരു റസ്‌റ്റോറന്‍റിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ തന്‍റെ കൂടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച യുവതിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

ഒറ്റയ്ക്ക് ഒരു മേശയ്ക്ക് അരികിലിരുന്ന് ബ്രഡ് കഴിക്കുകയാണ് യുവാവ്. ഇയാളുട മുമ്പിലായി മറ്റൊരു മേശയിലാണ് യുവതിയുടെ ഇരിപ്പിടം.

യുവതിയുടെ മുന്നില്‍ ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കോളയുമുള്‍പ്പെടെയുള്ള ഒരു ഹെവി മീല്‍ തന്നെയുണ്ട്. കുറച്ച് സമയത്തിനു ശേഷം യുവതി തന്റെ മുന്‍പില്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ കാണുന്നു.

അദ്ദേഹത്തെ തന്റെ അരികിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. വിളിക്കേണ്ട താമസം യുവാവ് യുവതിയുടെ മുന്നിലെ കസേരയില്‍ വന്നിരുന്നു.

അപ്പോള്‍ യുവതി താന്‍ വാങ്ങിയ ബര്‍ഗര്‍ അയാള്‍ക്ക് കൊടുക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. താന്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും സന്തോഷത്തോടെ യുവതി നല്‍കിയ ബര്‍ഗര്‍ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു.

ഇതിന്‍റെ ഇടയില്‍ യുവാവ് മുകളിലെ സിസിടിവി ചൂണ്ടിക്കാണിക്കുമ്പോള്‍ യുവതി സിസിടിവി നോക്കി ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ കാണാൻ ക്ലിക് ചെയ്യുക

 

Related posts

Leave a Comment