ദുരൂഹത! ഹരിയാനയില്‍ നാടന്‍ പാട്ട് ഗായികയെ കഴുത്തറുത്തു കൊന്നു; കഴിഞ്ഞ ഞായറാഴ്ച മുതല്‍ മമതാ ശര്‍മയെ കാണാനില്ലായിരുന്നെന്ന് മകന്‍

റോ​ഹ്ത്ത​ക്: ഹ​രി​യാ​ന​യി​ൽ ഹ​രി​യാ​ൻ​വി നാ​ട​ൻ പാ​ട്ട് ഗാ​യി​ക​യെ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​യാ​ൻ​വി ഗാ​യി​ക മ​മ​താ ശ​ർ​മ​യാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച റോ​ഹ്ത്ത​ക് ജി​ല്ല​യി​ലെ ബ​നി​യാ​നി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​ന്‍റെ സ​മീ​പ ഗ്രാ​മ​മാ​യ ബ​നി​യാ​നി​യി​ൽ കു​റ്റി​ക്കാ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​മ​താ ശ​ർ​മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്ന് മ​ക​ൻ ഭാ​ര​ത് പ​റ​ഞ്ഞു.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മോ​ഹി​ത് കു​മാ​റി​നൊ​പ്പം ഗൊ​ഹാ​ന​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ​പോ​യ മ​മ​താ ശ​ർ​മ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​ണ്‍ കോ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts