നൂറ്റിപ്പത്ത് ശതമാനമാക്കും മമ്മൂക്ക; മമ്മൂട്ടിയുടെ ഡബ്ബിംഗിനെക്കുറിച്ച് സിദ്ധിഖ്

ഡ​ബ്ബിം​ഗി​ൽ മ​മ്മൂ​ട്ടി​യെ വെ​ല്ലാ​ൻ മ​റ്റൊ​രു താ​ര​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദിഖ്. “”മ​മ്മൂ​ക്ക​യോ​ളം ഡ​ബ്ബിം​ഗി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ഒ​രു താ​ര​ത്തെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. മ​റ്റു താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്പോ​ൾ ചി​ല​പ്പോ​ൾ ന​മു​ക്ക് നൂ​റി​ൽ നൂ​റും ത​രാ​റു​ണ്ട്. എ​ന്നാ​ൽ ഡ​ബ്ബിം​ഗി​ൽ എ​ത്തു​ന്പോ​ൾ അ​ത് 90 ശ​ത​മാ​ന​ത്തി​ലേ​ക്കോ 95 ശ​ത​മാ​ന​ത്തി​ലേ​ക്കോ എ​ത്തും. എ​ന്നാ​ൽ ഡ​ബ്ബിം​ഗി​ൽ ആ ​നൂ​റി​നെ നൂ​റ്റി​പ്പ​ത്ത് ശ​ത​മാ​നം ആ​ക്കുന്ന ഒ​രാ​ളേ​യു​ള​ളൂ. അ​ത് മ​മ്മൂ​ക്ക​യാ​ണ്.

അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്പോ​ൾ ഇ​മോ​ഷ​ൻ സീ​നും മ​റ്റും അ​ത്ര പ്രാ​ധാ​ന്യം കൊ​ടു​ക്കാ​റി​ല്ല. എ​ക്സ്പ്ര​ഷ​നു മാ​ത്ര​മേ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ അ​തെ​ല്ലാം അ​ദ്ദേ​ഹം ഡ​ബ്ബിം​ഗി​ൽ മേ​ക്ക​പ്പ് ചെ​യ്യും. അ​പ്പോ​ൾ ആ ​സീ​നി​നു ഡ​ബി​ൾ ഇം​പാ​ക്ട് ആ​യി​രി​ക്കും. ഒ​രു സീ​നി​നെ മി​ക​ച്ച ഡ​ബ്ബിം​ഗ് പാ​ട​വം കൊ​ണ്ട് എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​മ്മൂ​ക്ക പ​ല കു​റി തെ​ളി​യി​ച്ചു ത​ന്നി​ട്ടു​ണ്ട്”- സി​ദ്ദിഖ് പ​റ​യു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് മ​മ്മൂ​ട്ടി ന​രേ​ഷ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ അ​വ​സാ​ന​ത്തേ​താ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ.

Related posts