റി​ലീ​സ് ചെ​യ്യാ​ത്ത തന്‍റെ സി​നി​മ​യെ​ ഡീഗ്രേഡ് ​ചെയ്യാൻ ശ്രമിച്ചയാളെ ലാ​ൽ ജോ​സ് പിടികൂടി

റി​ലീ​സ് ചെ​യ്യാ​ത്ത ത​ന്‍റെ സി​നി​മ​യെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കൂ​ടി മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ത​ട്ടി​ൻ​പു​റ​ത്ത് അ​ച്യു​ത​ൻ എന്ന സി​നി​മ​യെ ആ​ണ് “ഹി​ഷാം’ എ​ന്ന​യാ​ൾ ഫേ​സ്ബു​ക്കി​ൽ ഡീ​ഗ്രേ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

22നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ലാ​ൽ ജോ​സി​ന്‍റെ പേ​ജി​ൽ ഈ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു പോ​സ്റ്റി​ന്‍റെ ക​മ​ന്‍റി​ലാ​ണ് “പൊ​ട്ട​പ്പ​ടം കാ​ശ് പോ​യി’ എ​ന്ന് ഒ​രാ​ൾ ക​മ​ന്‍റ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ റി​ലീ​സ് പോ​ലും ചെ​യ്യാ​ത്ത ത​ന്‍റെ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് ത​ന്‍റെ പേ​ജി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ച് ലാ​ൽ ജോ​സ് കു​റി​ച്ചു. “അ​ച്യു​ത​ൻ റി​ലീ​സാ​യി എ​ന്നു ക​രു​തി പാ​വം. ഹി​ഷാ​മെ നാ​ളെ പ​ടം കാ​ണ​ണെ’. ഹിഷാമിന് മരണമാസ് മറുപടി നൽകിയ സംവിധായകന്‍റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

‌പുറത്തു വിട്ട ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്ന്. പുതുമുഖം ശ്രവണ ബാബുവാണ് തട്ടിൻപുറത്ത് അച്യുതനിലെ നായിക.

Related posts