Set us Home Page

വൈ​കി​യെ​ങ്കി​ലും തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ ന​ല്ല​ത്! മീ​ടൂ മൂ​വ്മെ​ന്‍റി​നെ കു​റി​ച്ച് മ​മ്മൂ​ട്ടി

കൊ​ച്ചി: മീ​ടൂ മൂ​വ്മെ​ന്‍റി​നെ കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി. വൈ​കി​യാ​ണെ​ങ്കി​ലും തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ ന​ല്ല​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൂം ​ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.

സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും മാ​റ്റം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മു​ന്പും സി​നി​മാ മേ​ഖ​ല​യി​ൽ ന​ട​ന്നി​രു​ന്നു എ​ന്ന​റി​യു​ന്ന​ത് ഏ​റെ വൈ​കി​യാ​ണ്. വൈ​കി​യാ​ണെ​ങ്കി​ലും ഇ​ത്ത​രം തു​റ​ന്നു പ​റ​ച്ചി​ലു​ക​ൾ ന​ല്ല​താ​ണ്- മ​മ്മൂ​ട്ടി പ​റ​ഞ്ഞു. മാ​മാ​ങ്കം എ​ന്ന ത​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് മ​മ്മൂ​ട്ടി അ​ഭി​മു​ഖം ന​ൽ​കി​യ​ത്.

ഹോ​ളി​വു​ഡി​ൽ തു​ട​ക്കം കു​റി​ച്ച മീ​ടു മൂ​വ്മെ​ന്‍റി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മ​ല​യാ​ള സി​നി​മ​യി​ലും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ണ്ടാ​യി​രു​ന്നു. ന​ട​ൻ മു​കേ​ഷ്, അ​ല​ൻ​സി​യ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ​ക്കെ​തി​രെ ന​ടി ത​നു​ശ്രീ ദ​ത്ത ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ബോ​ളി​വു​ഡി​ൽ മീ​ടു ത​രം​ഗ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS