“പേ​ര​ൻ​പ്’; മ​ന​സി​നെ ഉ​ല​യ്ക്കാ​നൊ​രു മ​മ്മൂ​ട്ടി ചി​ത്രം

ആ​രാ​ധ​ക​ർ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്രം പേ​ര​ൻ​പ് ലോ​ക​മെ​ന്പാ​ടും തിയ​റ്റ​റു​ക​ളി​ലെ​ത്തി. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​ന്പ​നി​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

മ​മ്മൂ​ട്ടി​യു​ടെ സ​മീ​പ​കാ​ല ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും ഗം​ഭീ​ര അ​ഭി​പ്രാ​യം സ്വ​ന്ത​മാ​ക്കി​യ ചി​ത്ര​മാ​യ പേ​ര​ൻ​പ് റോ​ട്ട​ർ​ഡാം ച​ല​ച്ചി​ത്ര​മേ​ള​യി​ലാ​യി​രു​ന്നു ആ​ദ്യം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. മേ​ള​യി​ലെ അ​ന്ത​ർ​ദേ​ശീ​യ പ്രീ​മി​യ​റായി​രു​ന്നു പേ​ര​ൻ​പ്. പി​ന്നീ​ട് ഷ​ങ്കാ​യ് ച​ല​ച്ചി​ത്ര​മേ​ള​യി​ലും ഗോ​വ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ന​ട​ന്ന ഗോ​വ​യി​ലെ ഇ​നോ​ക്സി​ലെ ര​ണ്ടു പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഹൗ​സ്ഫു​ള്ളാ​യി​രു​ന്നു. സ്പാ​സ്റ്റി​ക് പ​രാ​ലി​സി​സ് ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നാ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം. അ​മു​ദ​ൻ എ​ന്ന ക​ഥാ​പാ​ത്രം ഒ​രു ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഒ​രു സ​ങ്ക​ട​ക്ക​ട​ൽ ത​ന്നെ ഉ​ള്ളി​ലൊ​തു​ക്കി ജീ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് അ​മു​ദ​ൻ.

മ​ക​ൾ​ക്ക് തു​ണ എ​ന്ന​തി​ന​പ്പു​റം ജീ​വി​ത​ത്തി​ന്‍റെ നി​റ​ങ്ങ​ളെ​ല്ലാം കെ​ട്ടു​പോ​യൊ​രു മ​നു​ഷ്യ​ന്‍റെ വ്യ​ഥ പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളി​ൽ​ത്ത​ട്ടും​വി​ധം മ​മ്മൂ​ട്ടി സ്ക്രീ​നി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. മ​മ്മു​ട്ടി​യു​ടെ മ​ക​ളാ​യി സാ​ധ​ന​യാ​ണ് എ​ത്തു​ന്ന​ത്. ക​ട്ര​ത് ത​മി​ഴും ത​ങ്ക​മീ​ൻ​ക​ളും ത​ര​മ​ണി​യും ഒ​രു​ക്കി​യ റാ​മി​ന്‍റെ​ചി​ത്ര​മാ​ണ് പേ​ര​ൻ​പ്.

148 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ അ​മു​ദ​നും മ​ക​ൾ​ക്കു​മൊ​പ്പം ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ന്നി​ധ്യ​മാ​ണ് പ്ര​കൃ​തി. തേ​നി ഈ​ശ്വ​റി​ന്‍റെ ഛായാ​ഗ്ര​ഹ​ണം മി​ക​ച്ച​താ​ണ്. ശ്രീ​ക​ർ പ്ര​സാ​ദാ​ണ് എ​ഡി​റ്റിം​ഗ്. അ​ഞ്ജ​ലി, സ​മു​ദ്ര​ക്ക​നി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സി​ദ്ധി​ക്ക്, ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യ അ​ഞ്ജ​ലി അ​മീ​ർ, തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​തു യു​വാ​ൻ ശ​ങ്ക​ർ​രാ​ജ ആ​ണ്. ഗാ​ന​ര​ച​ന വൈ​ര​മു​ത്തു, സു​മ​തി​റാം, ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രാ​ണ്. വി​ജ​യ് യേ​ശു​ദാ​സ്, കാ​ർ​ത്തി​ക്ക്, ശ്രീ​രാം പാ​ർ​ഥ​സാ​ര​ഥി, മ​ധു അ​യ്യ​ർ. ഹൃ​ദ​യ​ത്തി​ൽ ആ​ഞ്ഞു ത​റ​യ്ക്കു​ന്ന കു​ടും​ബ​ജീ​വി​ത വൃ​ഥ​യാ​ണ് ചി​ത്രം ത​രു​ന്ന​തെ​ന്നാ​ണ് ഒ​രു വി​ദേ​ശ​മാ​ധ്യ​മം സി​നി​മ​യ്ക്കു ന​ൽ​കി​യ ത​ല​ക്കെ​ട്ട്.

Related posts