വീട്ടമ്മയെ ലോഡ്ജിലെത്തിച്ചത് വാടകവീട് ഏര്‍പ്പാടാക്കിത്തരാം എന്നും പറഞ്ഞ് ! ഒടുവില്‍ പീഡനവും; യുവാവ് പിടിയില്‍…

വീട്ടമ്മയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പില്‍ നിസാമുദ്ദീനെ(27)യാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് സംഭവം. വീട്ടമ്മയെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്.

തുടര്‍ന്ന് വാടകവീട് ശരിയാക്കിത്തരാം എന്നു പറഞ്ഞ് തൃപ്രയാര്‍ ക്ഷേത്രം റോഡിലെ ലോഡ്ജില്‍ കൊണ്ടുവന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.

വലപ്പാട് എസ്എച്ച്ഒ കെ.എസ് സുശാന്തിന്‍രെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related posts

Leave a Comment