ലോഡ്ജില്‍ മുറിയെടുത്ത് യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ! യുവാവിന് ദാരുണാന്ത്യം…

ലോഡ്ജ് മുറിയില്‍ യൂട്യൂബ് നോക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഒരു സ്വകാര്യലോഡ്ജില്‍ മുറിയെടുത്താണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ നടത്തിയത്. 28 വയസുകാരനായ ശ്രീകാന്ത് ആണ് മരിച്ചത്. തെലങ്കാനയിലെ പ്രകാശം ജില്ലയില്‍ താസിക്കുന്നയാള്‍ ഹൈദരബാദില്‍ ജോലിക്കായി എത്തിയതാണ്. ഇയാള്‍ അടുത്ത ബന്ധുവായ യുവതിയെ വിവാഹം ചെയ്തെങ്കിലും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിമുഖതയാണ് വിവാഹബന്ധം വേര്‍പിരിയാന്‍ പ്രേരണയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രകാശം ജില്ലയിലേയ്ക്ക് താമസം മാറ്റിയ ഇയാള്‍ വിശാഖപട്ടണത്തു നിന്നുള്ള ഒരു ട്രാന്‍സ്ജെന്‍ഡറെ പരിചയപ്പെട്ടു. മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ യുവാക്കളുമായി ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. മുംബൈയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം യുവാവ് അറിയിച്ചപ്പോള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ഇത് ചെയ്തു തരാമെന്ന് യുവാക്കള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും യുവാക്കള്‍…

Read More

വീട്ടമ്മയെ ലോഡ്ജിലെത്തിച്ചത് വാടകവീട് ഏര്‍പ്പാടാക്കിത്തരാം എന്നും പറഞ്ഞ് ! ഒടുവില്‍ പീഡനവും; യുവാവ് പിടിയില്‍…

വീട്ടമ്മയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പില്‍ നിസാമുദ്ദീനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് സംഭവം. വീട്ടമ്മയെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാടകവീട് ശരിയാക്കിത്തരാം എന്നു പറഞ്ഞ് തൃപ്രയാര്‍ ക്ഷേത്രം റോഡിലെ ലോഡ്ജില്‍ കൊണ്ടുവന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വലപ്പാട് എസ്എച്ച്ഒ കെ.എസ് സുശാന്തിന്‍രെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Read More

യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ലോഡ്ജ് ജീവനക്കാരന്‍ പിടിയില്‍; നാട്ടുകാര്‍ ലോഡ്ജ് മുറി അടിച്ചു തകര്‍ത്തു; വടകരയില്‍ നടന്ന സംഭവം ഇങ്ങനെ…

വടകര: യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ലോഡ്ജ് ജീവനക്കാരന്‍ അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആലക്കല്‍ റെസിഡന്‍സി ലോഡ്ജിലെ ജീവനക്കാരന്‍ വയനാട് ചുണ്ടയില്‍ സജേഷിനെയാണ് (21) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മുറിയെടുത്ത കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് എത്തിയതായിരുന്നു ഇവര്‍. പുലര്‍ച്ചെ യുവതി കുളിക്കുന്നതിനിടെയാണ് ദൃശ്യം പകര്‍ത്തിയത്. ബഹളം വച്ചതോടെ ഒപ്പമുള്ള ബന്ധുക്കള്‍ എത്തി പ്രതിയെ പിടികൂടി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലോഡ്ജ് മുറിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. തുടര്‍ന്നു ഇവര്‍ നാട്ടിലേക്ക് മടങ്ങി. മൊബൈല്‍ ഫോണും ഇവര്‍ കൊണ്ടുപോയി. പൊലീസിലും പരാതി നല്‍കിയിട്ടില്ല. 2 പേരുടെ ദൃശ്യം പകര്‍ത്തിയതായാണ് വിവരം.ലോഡ്ജിലെ മുറികളിലെ വെന്റിലേഷന് ഗ്ലാസ് ഉണ്ടായിരുന്നില്ല. അവിടെ കൊതുകുവല വച്ച് മറയ്ക്കുകയാണ് ചെയ്തത്. ലോഡ്ജിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആവശ്യമായ സുരക്ഷിതത്വം ഏര്‍പ്പെടുത്തിയതിന് ശേഷം ലോഡ്ജ് തുറന്നാല്‍ മതിയെന്നാണ് പൊലീസ് നിലപാട്.

Read More