സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍​ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: മ​ധ്യ​വ​യ​സ്‌​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​രോ​പ്പ​ട ളാ​ക്കാ​ട്ടൂ​ര്‍ ക​വ​ല ഭാ​ഗ​ത്ത് ആ​ന​ക​ല്ലും​ങ്ക​ല്‍ നി​തി​ന്‍ കു​ര്യ​ന്‍ (33), ക​ങ്ങ​ഴ, കാ​നം ത​ട​ത്തി​പ​ടി ഭാ​ഗ​ത്ത് കു​മ്മം​കു​ളം അ​നി​ല്‍ കെ. ​ഉ​തു​പ്പ് (53) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നെ കാ​റി​നു​ള്ളി​ല്‍​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണും മോ​തി​ര​വും ക​വ​ര്‍​ന്ന​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 15ന് ​വൈ​കി​ട്ട് നാ​ലോ​ടെ ക​റു​ക​ച്ചാ​ലി​ലു​ള്ള ബാ​റി​നു സ​മീ​പ​ത്തു​വ​ച്ച് കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു​ക​യ​റു​ക​യും തു​ട​ര്‍​ന്ന് യാ​ത്രാ മ​ധ്യേ മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​തി​ര​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

നി​തി​ന്‍ കു​ര്യ​ന്‍ പാ​മ്പാ​ടി സ്റ്റേ​ഷ​നി​ലെ ആ​ന്‍റി സോ​ഷ്യ​ല്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ്. എ​സ്എ​ച്ച്ഒ പ്ര​ശോ​ഭ്, എ​സ്ഐ അ​നു​രാ​ജ്, സി​പി​ഒ​മാ​രാ​യ അ​ന്‍​വ​ര്‍ ക​രീം, പ്ര​ദീ​പ്, അ​രു​ണ്‍, നി​യാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment