ബന്ധം തുടരാന്‍ മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി കാമുകന്‍ ! നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത യുവാവിന് ഒടുവില്‍ സംഭവിച്ചത്…

ഹൈദരാബാദ്: മുന്‍ കാമുകിയെ ശല്യം ചെയ്യുകയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്ത യുവാവിന് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹൈദരാബാദിലാണ് സംഭവം.

24കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെയാണ് രചകൊണ്ട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഭരത് നഗര്‍ സ്വദേശിയായ പ്രതിയും പരാതിക്കാരിയും ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഈ സമയം ഇരുവരും പ്രണയബന്ധത്തിലാവുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞു. 2011ല്‍ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷം പ്രതി യുവതിയെ വിളിച്ച് ബന്ധം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല, ഇതോടെ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും തന്റെ കൈവശമുണ്ടായിരുന്ന നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും യുവാവ് അയച്ചുകൊടുക്കുകയും ചെയ്തു. ഭര്‍ത്താവും കുടുംബവും യുവതിയെ ഉപേക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. മാത്രമല്ല ഇയാള്‍ യുവതിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും മെസേജുകള്‍ അയച്ചു. ഇതോടെയ മുന്‍ കാമുകനെതിരെ യുവതി പരാതി നല്‍കുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related posts