ഇതിലും വലിയ മാസൊന്നും ഒരു കാമുകനും കാണിച്ചിട്ടില്ല ! പാതിരാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടിയുള്ള കിണറ്റിലിറങ്ങി കാമുകന്റെ സാഹസിക പ്രകടനം; ക്ലൈമാക്‌സ് ഉജ്ജ്വലമായി…

പ്രണയ നൈരാശ്യം മൂത്ത് രാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടി ആഴമുള്ള കിണറ്റിലിറങ്ങുന്ന കാമുകനെ തഴയാന്‍ എങ്ങനെ കാമുകിയ്ക്കു കഴിയും. പ്രണയ നൈരാശ്യം മൂത്ത യുവാവ് കിണറ്റിലിറങ്ങിയപ്പോള്‍ പണികിട്ടിയതാവട്ടെ ഫയര്‍ഫോഴ്‌സിനും. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെ പ്രണയദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സ് പറയുന്നതിങ്ങനെ…അര്‍ധരാത്രി ക്ലൈമാക്‌സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. കഴിഞ്ഞ ജൂലൈയിലെ ഒരു ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി…

Read More

ബന്ധം തുടരാന്‍ മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തി കാമുകന്‍ ! നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത യുവാവിന് ഒടുവില്‍ സംഭവിച്ചത്…

ഹൈദരാബാദ്: മുന്‍ കാമുകിയെ ശല്യം ചെയ്യുകയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്ത യുവാവിന് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. 24കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെയാണ് രചകൊണ്ട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഭരത് നഗര്‍ സ്വദേശിയായ പ്രതിയും പരാതിക്കാരിയും ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഈ സമയം ഇരുവരും പ്രണയബന്ധത്തിലാവുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞു. 2011ല്‍ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹ ശേഷം പ്രതി യുവതിയെ വിളിച്ച് ബന്ധം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല, ഇതോടെ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും തന്റെ കൈവശമുണ്ടായിരുന്ന നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും…

Read More

ഇപ്പോള്‍ വന്നാല്‍ എത്ര ‘ഉമ്മകള്‍’ വേണമെങ്കിലും തരാമെന്ന് കാമുകി ! ഇതു കേട്ടയുടന്‍ ഇറങ്ങിപ്പുറപ്പെട്ട കൗമാരക്കാരന്‍ എത്തിയതാവട്ടെ പൊട്ടക്കിണറ്റിലും; എറണാകുളത്ത് രാത്രി ഒരു മണിക്ക് സംഭവിച്ചത് ഇതൊക്കെ…

കൊച്ചി: പാതിരാത്രിയില്‍ കാമുകി അയച്ച സന്ദേശത്തിന്റെ ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ട കൗമാരക്കാരന്‍ കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശിലാണ് സംഭവം. രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന്‍ വീട്ടില്‍ നിന്ന് പിതാവിന്റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി. എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍ കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്റെ മുന്നില്‍. ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില്‍ ചാടികടന്ന് മൂന്നാമത്തെ…

Read More

കടുത്ത പ്രണയം ;എല്ലാ കഥകളിലെയും പോലെ കാമുകി കാമുകന് നഗ്ന സെല്‍ഫി അയച്ചു; എന്നാല്‍ കാമുകന്‍ ചെയ്തത്് എന്താണെന്നറിയണോ…?

പ്രേമം അസ്ഥിയില്‍ പിടിക്കുമ്പോള്‍ കാമുകന്‍മാര്‍ക്ക് സര്‍വസ്വവും സമര്‍പ്പിക്കാന്‍ വെമ്പി നില്‍ക്കുന്ന കാമുകിമാരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരുകയാണ്.സ്വന്തം ശരീരത്തിന്റെ നഗ്ന സെല്‍ഫി അയച്ചു കൊടു്ത്ത് കാമുകനെ തൃപ്തിപ്പെടുത്തുന്നതും പതിവാണ്. ആ സെല്‍ഫികള്‍ കൂട്ടുകാര്‍ക്ക് അയയ്ക്കുകയും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയുമാണ് ഇത്തരം കാമുകന്‍മാര്‍ ചെയ്യാറ്. എന്നാല്‍ ഇവിടെ കാമുകന്‍ കുടുങ്ങിയത്. കാമുകി അയച്ച നഗ്‌ന സെല്‍ഫി ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ്. കാമുകി അയച്ചു കൊടുത്ത നഗ്‌ന സെല്‍ഫികള്‍ കൈക്കലാക്കിയ ശേഷം അതുപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്തിയാം പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത്(20) ആണ് പിടിയിലായത്. കാമുകി നല്‍കിയ നഗ്‌ന സെല്‍ഫികള്‍ കാണിച്ച് ഇയാള്‍ വന്‍ തുക ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നഗ്ന സെല്‍ഫികള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി രഞ്ജിത്തുമായി പ്രണയത്തിലായത്.…

Read More