ഇനി ഇങ്ങോട്ട് വന്നേക്കരുത്..! ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി

ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ): ച​ന്ദ​ന​ക്കാം​പാ​റ ന​റു​ക്കും ചീ​ത്ത​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ക​ര​യ്ക്ക് ക​യ​റ്റി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ പു​റ​ത്തെ​ത്തി​ച്ച​ത്. പു​ളി​ക്ക​ത്ത​ട​ത്തി​ൽ ച​ന്ദ്ര​ന്‍റെ കൃ​ഷി സ്ഥ​ല​ത്തെ 15 മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള വെ​ള്ള​മി​ല്ലാ​ത്ത കി​ണ​റി​ലാ​ണ് ആ​ന വീ​ണ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും തു​ര​ത്തു​ന്ന​തി​നി​ടെ ഒ​രെ​ണ്ണം കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റാ​ണി​ത്. പാ​ടാം​ക​വ​ല​യി​ൽ നി​ന്നു​ള്ള വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും പ​യ്യാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ച​ന്ദ​ന​ഗി​രി​യി​ൽ ര​ണ്ട് കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ആ​ന​ക​ൾ കാ​ടി​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി നി​റ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്.

Related posts