അ​യ​ല്‍​പ​ക്ക​ത്തെ നാ​യ കു​ര​ച്ചു ! ഉ​ട​മ​യെ അ​ട​ക്കം മൂ​ന്നു​പേ​രെ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച് യു​വാ​വ്; നാ​യ​യ്ക്കു നേ​രെ​യും ഉ​പ​ദ്ര​വം…

അ​യ​ല്‍​വീ​ട്ടി​ലെ നാ​യ കു​ര​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് നാ​യ​യു​ടെ ഉ​ട​മ​യെ അ​ട​ക്കം മൂ​ന്ന് പേ​രെ ഇ​രു​മ്പ് വ​ടി കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ല്‍​പി​ച്ചു.

യു​വാ​വ് വ​ടി​യു​മാ​യി ത​ല്ലാ​നെ​ത്തി​യ​ത് ത​ട​യാ​ന്‍ ചെ​ന്ന നാ​യ​യ്ക്കും ത​ല​യി​ല്‍ ശ​ക്തി​യാ​യ പ്ര​ഹ​ര​മേ​റ്റു. ഡ​ല്‍​ഹി​യി​ലെ പ​ശ്ചിം വി​ഹാ​ര്‍ ഏ​രി​യ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ധ​രം​വീ​ര്‍ ദാ​ഹി​യ എ​ന്ന​യാ​ളാ​ണ് നാ​യ​യെ​യും അ​യ​ല്‍​വാ​സി​ക​ളെ​യും ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​യ​ല്‍​വാ​സി​യാ​യ ര​ക്ഷി​തി​ന്റെ നാ​യ ഇ​യാ​ളെ നോ​ക്കി കു​ര​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

നാ​യ കു​ര​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ ഇ​യാ​ള്‍ അ​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നാ​യ​യെ വാ​ലി​ല്‍ തൂ​ക്കി​യെ​റി​ഞ്ഞു.

ഇ​ത് ചോ​ദി​ക്കാ​നെ​ത്തി​യ ര​ക്ഷി​തി​നെ ക​ണ്ട​തോ​ടെ ഇ​യാ​ള്‍ വീ​ണ്ടും നാ​യ​യെ ആ​ക്ര​മി​ച്ചു. ഇ​തോ​ടെ നാ​യ ഇ​യാ​ളെ ക​ടി​ക്കു​ക​യും ര​ക്ഷി​തും ദാ​ഹി​യ​യും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു.

ഇ​തി​നെ​ത്തു​ട​ര്‍​ന്ന് കു​റ​ച്ച് സ​മ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം ദാ​ഹി​യ വീ​ണ്ടു​മെ​ത്തി നാ​യ​യെ ഇ​രു​മ്പ് വ​ടി​യു​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചു.

ഇ​ത് ത​ട​യാ​നെ​ത്തി​യ മ​റ്റൊ​രു അ​യ​ല്‍​വാ​സി​യാ​യ അ​മ്പ​ത്തി​യ​ഞ്ചു​കാ​ര​നും തു​ട​ര്‍​ന്നെ​ത്തി​യ ര​ക്ഷി​തി​നും മ​ര്‍​ദ​ന​മേ​റ്റു.

ഈ ​വ​ഴ​ക്കി​നൊ​ടു​വി​ല്‍ ദാ​ഹി​യ​യി​ല്‍ നി​ന്ന് വ​ടി പി​ടി​ച്ചു​മാ​റ്റി ര​ക്ഷി​ത് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​തി​ന്റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ള്‍ വ​ടി​യെ​ടു​ക്കു​ക​യും വീ​ണ്ടും ര​ക്ഷി​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

ഈ ​അ​ക്ര​മ​ത്തി​ല്‍ രേ​ണു എ​ന്ന യു​വ​തി​ക്കും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. ക​ന​ത്ത അ​ടി​യേ​റ്റ​തി​നാ​ല്‍ നാ​യ​യു​ടെ ത​ല​യി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

ര​ക്ഷി​തി​ന്റെ പ​രാ​തി​യി​ല്‍ ദാ​ഹി​യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത എ​ന്നീ വ​കു​പ്പു​ക​ള​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നാ​ണ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​മീ​ര്‍ ശ​ര്‍​മ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment