Set us Home Page

കേ​​ര​​ള​​ത്തി​​നും വേ​​ണം ഒ​​രു സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി

ഇ​​ന്ത്യ​​യു​​ടെ കാ​​യി​​ക ഭൂ​​പ​​ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നു സു​​പ്ര​​ധാ​​ന സ്ഥാ​​ന​​മാ​​ണു​​ള്ള​​ത്. അ​​ത്‌​ല​​റ്റി​​ക്സ്, ഗെ​​യിം​​സ്, ടീം, ​​വ്യ​​ക്തി​​ഗ​​തം എ​​ന്നി​​ങ്ങ​​നെ കാ​​യി​​ക മേ​​ഖ​​ല​​യു​​ടെ ഏ​​തു വി​​ഭാ​​ഗ​​ത്തി​​ലാ​​യാ​​ലും അ​​തി​​നു മാ​​റ്റ​​മി​​ല്ല.

ഈ ​​മാ​​സം ഐ​​എ​​എ​​എ​​ഫി​​ന്‍റെ ബ​​ഹു​​മ​​തി​​ക്ക് അ​​ർ​​ഹ​​യാ​​യ പി.​​ടി. ഉ​​ഷ മു​​ത​​ൽ ഐ.​​എം. വി​​ജ​​യ​​ൻ, പി.​​ആ​​ർ. ശ്രീ​​ജേ​​ഷ്, എ​​സ്. ശ്രീ​​ശാ​​ന്ത്, വി. ​​ഡി​​ജു എ​​ന്നി​​വ​​രി​​ലൂ​​ടെ ജി​​ൻ​​സ​​ണ്‍ ഫി​​ലി​​പ്പ്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, പി.​​യു. ചി​​ത്ര, സ​​ഞ്ജു വി. ​​സാം​​സ​​ണ്‍, ആ​​ഷി​​ഖി ക​​രു​​ണി​​യ​​ൻ, പി.​​എ​​സ്. ജീ​​ന, സെ​​ജി​​ൻ മാ​​ത്യു, അ​​നീ​​റ്റ ജോ​​സ​​ഫ് ക്ലീ​​റ്റ​​സ് തു​​ട​​ങ്ങി​​യ​​വ​​രി​ലെ​ത്തി​നി​ൽ​ക്കു​ന്ന​ത് കേ​​ര​​ള​​ത്തി​​ന്‍റെ കാ​​യി​​ക ക​​രു​​ത്ത് വി​​ളി​​ച്ചോ​​തു​​ന്നു.

ഇ​​വ​​രേ​​പ്പോ​​ലെ ഇ​​ന്ത്യ​​ക്കാ​​യി വി​​വി​​ധ കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ അ​​ണി​​ഞ്ഞ, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​​ണി​​നി​​ര​​ന്ന മ​​ല​​യാ​​ളി​​ത്താ​​ര​​പ​​ട്ടി​​ക​​യു​​ടെ നീ​​ള​​മേ​​റെ​​യാ​​ണ്. കാ​​യി​​ക രം​​ഗ​​ത്ത് ഇ​​ത്ര​​യും ശ​​ക്ത​​മാ​​യി വേ​​രോ​​ട്ട​​മു​​ള്ള കേ​​ര​​ള മ​​ണ്ണി​​ൽ എ​​ന്തു​​കൊ​​ണ്ട് ഒ​​രു സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ജ​ന്മ​​​മെ​​ടു​​ക്കു​​ന്നി​​ല്ല. സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (സാ​​യ്) ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടു​​ക​​ളും ഉ​​ഷ സ്കൂ​​ൾ, മേ​​ഴ്സി​​ക്കു​​ട്ട​​ൻ സ്കൂ​​ൾ പോ​​ലു​​ള്ള​​വ​​യും ക്രി​​ക്ക​​റ്റ്, ഫു​​ട്ബോ​​ൾ, ബാ​​ഡ്മി​​ന്‍റ​​ണ്‍ തു​​ട​​ങ്ങി​​യ വി​​വി​​ധ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളും കേ​​ര​​ള​​ത്തി​​ൽ നി​​ല​​വി​​ലു​​ണ്ട്.

എ​​ന്നാ​​ൽ, സ്പോ​​ർ​​ട്സ് മേ​​ഖ​​ല​​യു​​ടെ ദ്രു​​ത​​വ​​ള​​ർ​​ച്ച മ​​ന​​സി​​ലാ​​ക്കി അ​​തി​​ന്‍റെ ഗു​​ണ​​ഫ​​ലം കൊ​​യ്യാ​​നു​​ള്ള, അ​​തി​​നാ​​യി വി​​ദ്യാ​​ഭ്യാ​​സം ന​​ല്കു​​ന്ന ഒ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​ഭാ​​വം കേ​​ര​​ള​​ത്തി​​ൽ നി​​ഴ​​ലി​​ക്കു​​ന്നു. ക​​ളി​​ക്ക​​ള​​ങ്ങ​​ൾ​​ക്ക് അ​​ക​​ത്തും പു​​റ​​ത്തു​​മാ​​യി വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ വാ​​താ​​യ​​നം തു​​റ​​ക്കു​​ന്ന ഒ​​രു “സ​​ർ​​വ​​കാ​​യി​​ക​​ശാ​​ല’’ മ​​ല​​യാ​​ള​​ക്ക​​ര​​യി​​ൽ തു​​ട​​ങ്ങേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചു. ഭാ​​വി​​യി​​ലേ​​ക്ക് വി​​ര​​ൽ​​ചൂ​​ണ്ടു​​ന്ന, ഒ​​രു വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​നു വ​​ഴി​​തെ​​ളി​​ക്കു​​ന്ന സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കാ​​യി കേ​​ര​​ള സ​​ർ​​ക്കാ​​ർ ചു​​വ​​ടു​​വ​​യ്ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

കേ​​ര​​ളം ഏ​​റെ പി​​ന്നി​​ൽ

സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യോ…? വ​​ട്ടു​​കേ​​സ് ത​​ന്നെ എ​​ന്ന ചി​​ന്താ​​ണ് ഒ​​രു​​പ​​ക്ഷേ, ആ​​ദ്യം മ​​ന​​സി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തു​​ക. എ​​ന്നാ​​ൽ, അ​​യ​​ൽ സം​​സ്ഥാ​​ന​​മാ​​യ ത​​മി​​ഴ്നാ​​ട്ടി​​ൽ സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ഉ​​ണ്ടെ​​ന്ന​​ത് വാ​​സ്ത​​വ​​മാ​​ണ്. കാ​​യി​​ക മേ​​ഖ​​ല​​യു​​ടെ അ​​ന​​ന്ത​​സാ​​ധ്യ​​ത വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പു​​ത​​ന്നെ ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ മ​​ന​​സി​​ലാ​​ക്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും ആ​​ദ്യം സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​രം​​ഭി​​ച്ച സം​​സ്ഥാ​​നം ത​​മി​​ഴ്നാ​​ടാ​​ണ്, 2005ൽ. ​​ത​​മി​​ഴ്നാ​​ട് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ന്നാ​​ണ് അ​​വ​​ർ അ​​തി​​നു ന​​ല്കി​​യി​​രി​​ക്കു​​ന്ന പേ​​ര്.

ത​​മി​​ഴ്നാ​​ടി​​നു പി​​ന്നാ​​ലെ ഗു​​ജ​​റാ​​ത്തും (2011) ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ ഹ​​രി​​യാ​​ന​​യും (2019) സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​രം​​ഭി​​ച്ചു. മൂ​​ന്ന​​ര​​വ​​ർ​​ഷം മു​​ന്പ് ഹ​​രി​​യാ​​ന കാ​​യി​​ക​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ച സം​​രം​​ഭ​​മാ​​ണ് ജൂ​​ലൈ 17ന് ​​അ​​വി​​ടു​​ത്തെ സം​​സ്ഥാ​​ന കാ​​ബി​​ന​​റ്റ് അം​​ഗീ​​ക​​രി​​ച്ച​​ത്. അ​​തോ​​ടെ രാ​​ജ്യ​​ത്ത് സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി സ്ഥാ​​പി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് സം​​സ്ഥ​​ന​​മാ​​യി ഹ​​രി​​യാ​​ന. മ​​ധ്യ​​പ്ര​​ദേ​​ശി​​നും സ്വ​​ന്ത​​മാ​​യി ഒ​​രു സ്പോ​​ർ​​ട്സ് ഡീം​​ഡ് ടു ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ണ്ട്, ല​​ക്ഷ്മി​​ഭാ​​യ് നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ.

എ​​ന്നാ​​ൽ, കേ​​ര​​ള​​ത്തി​​ന് ഈ ​​മേ​​ഖ​​ല​​യി​​ൽ അ​​വ​​കാ​​ശ​​വാ​​ദം സാ​​ധി​​ക്കി​​ല്ല. മി​​ക​​വാ​​ർ​​ന്ന കാ​​യി​​ക​​താ​​ര​​ങ്ങ​​ളും പ​​രി​​ശീ​​ല​​ക​​രും ഉ​​ള്ള​​പ്പോ​​ഴും സ്പോ​​ർ​​ട്സ് മേ​​ഖ​​ല​​യു​​ടെ ആ​​ധു​​നി​​ക സാ​​ധ്യ​​ത​​ക​​ൾ മു​​ത​​ലെ​​ടു​​ക്കാ​​ൻ കേ​​ര​​ള​​ത്തി​​ന് ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല. വ്യ​​ക്തി​​ഗ​​ത അ​​പ​​വാ​​ദ​​ങ്ങ​​ൾ ഉ​​ണ്ടെ​​ങ്കി​​ലും ഒ​​രു വ​​ന്പ​​ൻ സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള ചു​​വ​​ടു​​വ​​യ്പ്പി​​ന് അ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ് കേ​​ര​​ളം. ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ മ​ല​യാ​ളി കു​​ട്ടി​​ക​​ൾ മെ​​ഡ​​ൽ അ​​ണി​​യു​​ന്പോ​​ഴാ​​ണ് കാ​​യി​​ക മേ​​ഖ​​ല​​യി​​ലെ കോ​​ടികളുടെ വ്യ​​വ​​സാ​​യ​​ത്തോ​​ട് കേ​ര​ളം മു​​ഖംതി​​രി​​ച്ചു​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മാ​​റ്റ​​ത്തി​​നു സ​​മ​​യ​​മാ​​യി

ത​​മി​​ഴ്നാ​​ട്, ഹ​​രി​​യാ​​ന, മ​​ധ്യ​​പ്ര​​ദേ​​ശ് എ​​ന്നി​​വ​​യെ​​ല്ലാം സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ കേ​​ര​​ള​​ത്തേ​​ക്കാ​​ൾ മു​​ന്നി​​ലാ​​ണ്. കേ​​ര​​ള​​ത്തി​​ന്‍റെ പാ​​ര​​ന്പ​​ര്യ ശ​​ക്തി​​യാ​​യ അ​​ത്‌​ല​​റ്റി​​ക്സി​​ൽ ഉ​​ൾ​​പ്പെ​​ടെ ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ൾ ക​ള​ത്തി​ലും ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു​​ണ്ടെ​​ന്ന​​തും വി​​സ്മ​​രി​​ച്ചു​​കൂ​​ടാ. തൊ​​ഴി​​ലി​​ന്‍റെ​​യും വ​​രു​​മാ​​ന​​ത്തി​​ന്‍റെ​​യും കാ​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ കാ​​യി​​ക മേ​​ഖ​​ല പു​​തു​​വ​​ഴി​​ക​​ൾ തു​​റ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വ്യ​​വ​​സാ​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് സ്പോ​​ർ​​ട്സ്. ഇ​​ന്ത്യ​​യി​​ലും ഈ ​​മേ​​ഖ​​ല വേ​ഗ​ത്തി​ൽ മു​ന്നേ​റു​ന്നു. അ​​തി​​ന്‍റെ സൂ​​ച​​ക​​ങ്ങ​​ളാ​​ണ് ഐ​​പി​​എ​​ൽ ക്രി​​ക്ക​​റ്റും ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളും ക​​ട​​ന്ന് പ്രോ ​​വോ​​ളി​​ബോ​​ൾ ലീ​​ഗാ​​യി കേ​​ര​​ള​​ത്തി​​ൽ അ​​വ​​ത​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​യി​​ക മേ​​ഖ​​ല​​ക​​ളി​​ലെ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യു​​ള്ള സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യെ​​ക്കു​​റി​​ച്ച് മ​​ല​​യാ​​ള​​ക്ക​​ര ചി​​ന്തി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​ക​​ത​​യാ​​കു​​ന്നു.

ഒ​​ടു​​വി​​ൽ ഇ​​ന്ത്യ​​യും

യൂ​​റോ​​പ്പ്, അ​​മേ​​രി​​ക്ക, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​ന്പ് ആ​​രം​​ഭി​​ച്ച സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളാ​​ണ് ഇ​​ന്ന് കാ​​യി​​ക ലോ​​ക​​ത്തെ മാ​​സ്മ​​രി​​ക മാ​​റ്റ​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​യ​​ത്. ക്രി​​ക്ക​​റ്റി​​ലെ ബോ​​ൾ ട്രാ​​ക്കിം​​ഗ് ടെ​​ക്നോ​​ള​​ജി​​യും ഫു​​ട്ബോ​​ളി​​ലെ വി​​എ​​ആ​​റും അ​​ത്‌​ല​​റ്റി​​ക്സി​​ലെ ഫോ​​ട്ടോ​​ഫി​​നി​​ഷിം​​ഗു​​മെ​​ല്ലാം കാ​​യി​​ക ലോ​​ക​​ത്തെ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ളാ​​ണ്. ഏ​​ഷ്യ​​യി​​ൽ ജ​​പ്പാ​​നി​​ലും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ലു​​മാ​​ണ് ലോ​​ക​​ത്തി​​ൽ ആ​​ദ്യ 100 സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ ഉ​​ള്ള​​ത്.

സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി സം​​സ്കാ​​ര​​ത്തി​​ലേ​​ക്ക് ഇ​​ന്ത്യ​​യും ചു​​വ​​ടു​​വ​​ച്ചി​​ട്ടു​​ണ്ട്, 2018 മാ​​ർ​​ച്ച് 16ന് ​​പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി പു​​തി​​യ സം​​രം​​ഭ​​ത്തി​​ന് ത​​റ​​ക്ക​​ല്ലി​​ട്ടു. നാ​​ഷ​​ണ​​ൽ സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ന്ന​​പേ​​രി​​ലാ​​ണ് മ​​ണി​​പ്പുരി​​ലെ ഇം​​ഫാ​​ലി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2011ൽ ​​ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കേ മോ​​ദി​​യാ​​ണ് ഗു​​ജ​​റാ​​ത്ത് സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി സ്ഥാ​​പി​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

നാ​​ളെ (ക​​ള​​ത്തി​​നു പു​​റ​​ത്തെ കാ​​യി​​ക ലോ​​കം)

നമ്മൾക്കുംവേണം കായിക സർവകലാശാല – 1 / അനീഷ് ആലക്കോട്

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS