പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയും ഒരു വയസുള്ള സ്വന്തംകുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് പിടിയില്‍. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലാണ് (26) പിടിയിലായത്. സംരക്ഷണച്ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് എടുത്തത്. മകളെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 23ന് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ അജ്മലിനെ കാണാനില്ലെന്ന് കാട്ടി ഭാര്യയും പോലീസില്‍ പരാതി നല്‍കി. ഈ രണ്ട് കേസുകളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. കോട്ടയത്ത് എത്തി ആലുവ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഒളിച്ചോടിയ യുവതിയുടെ വീട് അജ്മലും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ്…
Read MoreTag: neighbor
പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…
ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം. സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreക്വാറന്റൈനില്‍ കഴിയുന്ന യുവാവിനെ വീട്ടില്‍ നിന്ന് ഓടിച്ചു വിടാന്‍ അയല്‍വാസിയുടെ ശ്രമം ! യുവാവിന്റെ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ വാതിലും ജനല്‍ച്ചില്ലുകളും തകര്‍ന്നു…
ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം അഴിച്ചുവിട്ട് അയല്‍വാസി. കോഴിക്കോട് വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ചില്ലുകളും തകര്‍ന്നു്. അക്രമം നടത്തിയ അയല്‍വാസിക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലയില്‍ നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലയില്‍ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍ കാണിച്ച ക്രൂരത വാര്‍ത്തയായിരുന്നു. കോവിഡ് പേടിയെ തുടര്‍ന്നാണ് പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചത്. യുവാവിനു വീടിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ആരോഗ്യപ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read Moreവിവാഹപന്തല്‍ പൊളിച്ചടുക്കി ! കുടിവെള്ളത്തിലും ഭക്ഷണത്തിലും കരി ഓയില്‍ കലര്‍ത്തി വിവാഹം മുടക്കി ! പെണ്‍കുട്ടിയുടെ മാതാവിനോടുള്ള പക അയല്‍വാസി തീര്‍ത്തതിങ്ങനെ…
വിവാഹപന്തല്‍ അലങ്കോലമാക്കുകയും ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ആനക്കുഴിയില്‍ സാംസ്‌കാരികനിലയത്തിലൊരുക്കിയ കിഴക്കേടത്ത് വീട്ടില്‍ സീമയുടെ മകളുടെ വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളുമാണ് പ്രതി നശിപ്പിച്ചത്. സാംസ്‌കാരികനിലയത്തിനു സമീപം താമസിക്കുന്ന കുന്നുങ്ങവീട്ടില്‍ വൈശാഖിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന് സീമയോടുള്ള പൂര്‍വവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നുപറയുന്നു. സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാദിവസവും കൂടുതല്‍സമയം ഫോണ്‍വിളിക്കുന്ന പ്രതി, സംഭവദിവസം പുറത്തേക്കുള്ള വിളികള്‍ കുറച്ചതാണ് സംശയത്തിനിടനല്കിയത്. അന്നേദിവസം പ്രതി വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തി. വിവാഹം അലങ്കോലമാക്കാന്‍ ഉപയോഗിച്ചശേഷം ബാക്കിവന്ന കരിഓയിലും മണ്ണെണ്ണയും മേല്‍മുരിങ്ങോടിയില്‍ പ്രതിയുടെ വേസ്റ്റ് ടാങ്കില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read Moreകാലുകളുടെ വൈകല്യം സിന്നദുരൈയ്ക്ക് ഒന്നിനും ഒരു തടസ്സമായിരുന്നില്ല ! സ്വന്തം ജീവന്‍ പണയം വച്ച് സ്ത്രീയെ രക്ഷിച്ച അംഗപരിമിതന്‍ പറയുന്നത്…
ചെങ്ങന്നൂര്‍: പ്രളയജലം കുതിച്ചുപാഞ്ഞെത്തിയപ്പോള്‍ ജീവനും കൊണ്ട് പരക്കം പായാനാണ് എല്ലാവരും ശ്രമിച്ചത്. എന്നാല്‍ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് കൈകള്‍ ഉപയോഗിച്ച് നടക്കുന്ന ഒരാളുടെ പ്രവൃത്തി ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത സിന്നദുരൈ എന്നയാള്‍ ഒരു സ്ത്രീയുടെ ജീവനാണ് രക്ഷിച്ചെടുത്തത്. രക്ഷിക്കണേ എന്നുള്ള കരച്ചിലാണ് താന്‍ ആദ്യം കേട്ടതെന്നും എന്നാല്‍ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത തനിക്ക് അവരെ രക്ഷിക്കാനാവില്ലെന്നാണ് അവര്‍ കരുതിയതെന്ന് ദുരൈ പറയുന്നു. ചെങ്ങന്നൂരിലെ ആറാട്ട്പുഴയിലാണ് സംഭവം. വെള്ളം ഉയര്‍ന്ന് വരുന്നത് കണ്ട് ഒരു ചെങ്ങാടം ദുരൈ ഉണ്ടാക്കി. മറ്റുള്ളവരോട് ടെറസില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു. വെള്ളം ഉയര്‍ന്നപ്പോള്‍ ലൈന്‍ കമ്പികളില്‍ പിടിച്ച് താന്‍ അവര്‍ക്കരുകില്‍ എത്തിയെന്നും ചങ്ങാടത്തില്‍ കയറ്റി സ്ത്രീയെ രക്ഷപ്പെടുത്തിയെന്നുമാണ് ദുരൈ പറയുന്നത്. 90 വയസായ അമ്മയ്ക്ക് ഒപ്പം ഒറ്റമുറി വീട്ടിലാണ് ദുരൈ താമസിക്കുന്നത്. പ്രളയത്തിന് ശേഷം വീടിനുള്ളില്‍ നിറയെ ചളി അടിഞ്ഞു. തന്നെക്കൊണ്ട് ഒറ്റയ്ക്ക്…
Read Moreതൊണ്ണൂറുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ ഓടിച്ചിട്ട് വെട്ടി; പരുവയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
റാന്നി വെച്ചൂച്ചിറയ്ക്കു സമീപം പരുവയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ വൃദ്ധയുടെ മകന്‍ വെട്ടി. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന തൊണ്ണൂറുകാരിയായ വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രായാധിക്യത്താല്‍ അവശ നിലയിലായിരുന്ന വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങി വന്ന വൃദ്ധയുടെ അറുപതുകാരനായ മകന്‍ ബിജു അമ്മയെ കടന്നു പിടിക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ വാക്കത്തി കൊണ്ട് ഇയാള്‍ ബിജുവിനെ വെട്ടി. പ്രതി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കാലില്‍ വെട്ടേറ്റു. ബഹളം കേട്ട് ഓടി കുടിയ നാട്ടുകാര്‍ വിവരം വെച്ചൂച്ചിറ പൊലീസില്‍ അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരിക്കുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പീഡന ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreകൗമാരക്കാരിയെ പീഡിപ്പിച്ചത് ആരുമില്ലാത്ത തക്കം നോക്കി; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം; പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ അയല്പക്കത്തെ കോളജ്കുമാരന് പെട്ടു; സംഭവം കണ്ണൂരില്‍…
ചെറുകുന്ന്: അയല്‍വീട്ടിലെ സ്കൂള്‍ വിദ്യാര്‍ഥിനിയെ നിരവധി തവണ പീഡനത്തിന് വിധേയനാക്കിയ 21കാരന്‍ പിടിയില്‍. പീഡനത്തിനിരയായി പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞതും യുവാവ് പൊലീസ് കസ്റ്റഡിയില്‍ ആകുകയും ചെയ്തത്. പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. കണ്ണൂരിലെ കണ്ണപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ആരുമില്ലാത്ത സമയങ്ങളിലാണ് കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചും മറ്റും പീഡിപ്പിച്ചത്. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ വിവാഹം കഴിച്ചു കൊള്ളാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആണ് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലും പുറംലോകം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി 21കാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വീട്ടില്‍വച്ചും മറ്റും…
Read Moreബലമായി ഉമ്മവയ്ക്കാന്‍ ശ്രമിച്ചു; പിന്നാലെ നടന്ന് സ്വകാര്യഭാഗം പുറത്തുകാട്ടുന്നത് പതിവ്; പെണ്‍കുട്ടിയുടെ പരാതിയില്‍ മധ്യവയസ്കനെതിരേ കേസെടുത്തത് മുണ്ടഴിച്ചു കാണിച്ചതിനു മാത്രം
കോതമംഗലം: ബലമായി തന്നിലേക്ക് അടുപ്പിച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവള് കുതറിയോടി. പിന്നെ പിറകേ നടന്ന ജനനേന്ദ്രിയം പുറത്തുകാട്ടുന്നതും ലൈംഗികബന്ധത്തിനു ക്ഷണിക്കുന്നതും അയാള്‍ പതിവാക്കി. സംഭവമറിഞ്ഞ് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗിയായ മാതാവിനെ പച്ചത്തെറി വിളിച്ചു. ഹൃദ്രോഗിയായ പിതാവിനെ നടുറോഡില്‍ കുനിഞ്ഞു നിര്‍ത്തി ഇടിച്ചു. കോതമംഗലം പുന്നേക്കാട് സ്വദേശിയായ 18 കാരിയ്ക്ക് അയല്‍വാസിയായ മധ്യവയസ്കനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെയും തുടര്‍സംഭവങ്ങളുടെയും ചുരുക്ക വിവരണമാണിത്. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉടന്‍ നടപടിയെന്നു പറഞ്ഞ പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത് തണുപ്പന്‍ നയം. കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മധ്യവയസ്കന് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങിയത്. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോഴാണ് പെണ്കു്ട്ടി ബന്ധുവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. അയല്‍വീട്ടുകാരുമായി തങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഈ വീട്ടിലെ കഞ്ഞിവെള്ളം ആടിന് കൊടുക്കാനായി എടുക്കാന്‍ പോയിരുന്നത് ഈ പെണ്‍കുട്ടിയായിരുന്നു. ”കഴിഞ്ഞ…
Read More