ബൈ​ക്കി​ല്‍ ലി​ഫ്റ്റ് കൊ​ടു​ത്ത ശേ​ഷം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് യു​വാ​വ് ! പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന​ത്…

ബൈ​ക്കി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്ത ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പെ​രു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടി​ച്ചി​പ്പു​ഴ പാ​രൂ​ര്‍ വി​ഷ്ണു​ലാ​ല്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ യു​വാ​വ് ബൈ​ക്കി​ല്‍ ക​യ​റ്റി​യ​ത്. എ​ന്നാ​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ബൈ​ക്ക് നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ബൈ​ക്ക് നി​ര്‍​ത്താ​ന്‍ ത​യ്യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന് ചൊ​ള്ള​നാ​വ​യ​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് ബൈ​ക്ക് നി​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment