ബൈ​ക്കി​ല്‍ ലി​ഫ്റ്റ് കൊ​ടു​ത്ത ശേ​ഷം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് യു​വാ​വ് ! പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന​ത്…

ബൈ​ക്കി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്ത ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പെ​രു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടി​ച്ചി​പ്പു​ഴ പാ​രൂ​ര്‍ വി​ഷ്ണു​ലാ​ല്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ യു​വാ​വ് ബൈ​ക്കി​ല്‍ ക​യ​റ്റി​യ​ത്. എ​ന്നാ​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ബൈ​ക്ക് നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ബൈ​ക്ക് നി​ര്‍​ത്താ​ന്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ചൊ​ള്ള​നാ​വ​യ​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് ബൈ​ക്ക് നി​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് ക്ലാസിലെത്തിയപ്പോള്‍ സഹപാഠികള്‍ കാരണം തിരക്കി ! കണ്ടക്ടറുടെ പ്രവൃത്തിയെപ്പറ്റി പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെ കളംമാറി; പിന്നെ പഴഞ്ഞിയില്‍ അരങ്ങേറിയത് സിനിമസ്റ്റൈല്‍ സംഭവങ്ങള്‍

പഴഞ്ഞി: ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത് എന്നു പറയാറുണ്ട്. സ്വന്തം സുഹൃത്തിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ക്ക് കണ്ടു നില്‍ക്കാനാവില്ല…മുന്നും പിന്നും നോക്കാതെ അങ്ങു പ്രതികരിച്ചു കളയും. അത് തന്നെയാണ് കഴിഞ്ഞ ദിവസം എംഡി കോളേജിനു മുന്‍പിലും സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട് അവസാന വര്‍ഷ വിദ്യാര്‍ഥിനി കരഞ്ഞ് കൊണ്ട് കോളജിലെത്തുകയായിരുന്നു. ഇതോടെ മറ്റു വിദ്യാര്‍ഥികള്‍ 11 മണിക്ക് ബസ് കോളജിന് സമീപം തടഞ്ഞു. പിന്നീട് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമായി. സംഭവമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി. ബസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് തിരിക്കുകയും ജീവനക്കാര്‍ ലിവറുമായി എത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് പഴഞ്ഞി റൂട്ടില്‍ ബസ് മിന്നല്‍ പണിമുടക്കും തുടങ്ങി. റോഡിന് കുറുകെ ബസ് നിര്‍ത്തി ജീവനക്കാര്‍ പോയതോടെ റോഡില്‍ ഗതാഗതം മുടങ്ങി. പോലീസ്…

Read More