ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ അശ്ലീല പദപ്രയോഗം നടത്തിയ യുവാവ് കുടുങ്ങി ! അറസ്റ്റിലായത് മലപ്പുറം സ്വദേശി…

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ അശ്ലീല പദപ്രയോഗം നടത്തിയ യുവാവ് അറസ്റ്റിലായി. വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്.

അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് നടപടി.

പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

സൃഷ്ടിച്ച് ചേരിതിരിവും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചു, അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

Related posts

Leave a Comment