കാമുകിയ്ക്കു സര്‍പ്രൈസ് കൊടുക്കാന്‍ എത്തി ! കണ്ട കാഴ്ച കാമുകി മറ്റൊരുത്തനൊപ്പം കിടക്കയില്‍ കിടക്കുന്നത്; യുവാവ് ചെയ്തത് ഒരു മാതൃകാ പ്രവൃത്തി…

ഡസ്റ്റണ്‍ ഹൊള്ളവേ എന്ന ഒരാളുടെ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തില്‍ വച്ചേറ്റവും വേദനജനകമായ സെല്‍ഫിയെന്ന് ഇതിനെ വിളിക്കേണ്ടി വരും.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ഡസ്റ്റണ് തന്റെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഒരുപാടു യാത്ര ചെയ്യേണ്ടി വരാറുണ്ട്.

അങ്ങനെ ഒരു ദൂരയാത്ര കഴിഞ്ഞ് അദ്ദേഹം തന്റെ കാമുകിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

കാമുകി വേറൊരു പുരുഷനൊപ്പം കട്ടിലില്‍ കിടക്കുന്നു. രണ്ടു പേരും മയക്കത്തിലും. ഈ കാഴ്ച കണ്ട് ഡസ്റ്റണിന്റെ സര്‍വനാഡിയും തളര്‍ന്നു.

അടുത്ത് കിടന്ന കസേരയെടുത്ത് ഒന്ന് ഓങ്ങിയെങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം.

അല്‍പ്പനേരം അവിടെ ഇരുന്നു ചിന്തിച്ചപ്പോഴാണ് അയാളുടെ മനസ്സൊന്ന് നോര്‍മലായത്. ആദ്യം ചിന്തിച്ചത് ഇവര്‍ക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കികൊടുത്തിട്ട് പോകാമെന്നാണ്.

എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മധുരപ്രതികാരം ചെയ്യുന്നതാവും നല്ലതെന്ന് ഡസ്റ്റണ് തോന്നി. ഉറങ്ങി കിടന്ന അവരോടൊപ്പം ഒരു സെല്‍ഫിയങ്ങു കാച്ചി.

എന്നിട്ട് അവരെ ശല്യപ്പെടുത്താതെ അവിടെ നിന്ന് ഇറങ്ങി ആ സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മിനിറ്റുകള്‍കൊണ്ട് തന്നെ പോസ്റ്റ് വൈറലായി.

എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു. പക്വതയുള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും കമന്റുകള്‍.

ഇനിയവള്‍ ആരെയും ചതിക്കരുത്… ഇതാണ് ഇതിനു പറ്റിയ മാര്‍ഗം, എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു.

എന്നാല്‍ ഇതുപോലെ തന്നെ തന്റെ ഭര്‍ത്താവിനെ ഒരു പെണ്ണിന്റെ കൂടെ കണ്ടപ്പോള്‍ എല്ലാ ആശംസകളും അറിയിച്ച് താന്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നുവെന്നാണ് ഒരു യുവതി കമന്റ് ചെയ്തത്. എന്തായാലും പങ്കാളിയെ വഞ്ചിക്കുന്നവര്‍ക്ക് ഒരു പാഠമാണിത്.

Related posts

Leave a Comment