കലിപ്പ് തീരണില്ലെടിയേ… ഭാര്യയോടുള്ള കലിപ്പിന് ഭര്‍ത്താവ് പ്രസവ വാര്‍ഡിന്റെ ജനാല അടിച്ചു തകര്‍ത്തു ! ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി…

ഹരിപ്പാട് : ഭാര്യയോടുള്ള കലിപ്പിന് യുവാവ് പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ലു തകര്‍ത്തു. ചേപ്പാട് സ്വദേശി മുകേഷിനെ കൈക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു മുകേഷ്.

കണ്ട ശേഷം പുറത്തിറങ്ങി, ജനാലയ്ക്ക് അരികിലെത്തി ഭാര്യയോട് എന്തോ സംസാരിച്ച ശേഷം കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു തകര്‍ക്കുകയായിരുന്നു എന്നു ജീവനക്കാര്‍ പറഞ്ഞു. വലതു കൈയുടെ ഞരമ്പുകള്‍ പൊട്ടി ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു.തുടര്‍ന്നു പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചില്ലുകള്‍ പൊട്ടി പ്രസവ വാര്‍ഡിനുള്ളില്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ്.സുനില്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്തു.

Related posts