മധുര പലഹാരം നല്‍കി അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം ! കുട്ടിയ്ക്ക് രക്ഷയായത് തക്കസമയത്തെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍…

മധുര പലഹാരം നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ തക്ക സമയത്തെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുട്ടിയുടെ രക്ഷകയായി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം

പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില്‍ ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മധുര പലഹാരം നല്‍കാമെന്നു പറഞ്ഞാണ് ആരിഫ് പാഷ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.

തുടര്‍ന്ന് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയും സ്ഥലത്തേക്ക് ഓടിച്ചെല്ലുകയുമായിരുന്നു.

സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്സോ നിയമപ്രകാരം കസെടുത്തു

Related posts

Leave a Comment