മ​ണ​ൽ വാ​ര​ൽ ശ​ക്തം: കാ​ര​ശേ​രി, ചെ​റു​വാ​ടി ക​ട​വു​ക​ള്‍ ക​ല്ലി​ട്ട് അട​ച്ചു പോലീസ്


മു​ക്കം: ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തും മ​ണ​ൽ വാ​ര​ൽ ശ​ക്ത​മാ​യ​തോ​ടെ മു​ക്കം പോ​ലി​സ് ക​ട​വു​ക​ൾ ക​ല്ലി​ട്ട​് അട​ച്ചു. കാ​ര​ശേ​രി, ചെ​റു​വാ​ടി ക​ട​വു​ക​ളി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ വാ​ര​ൽ രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി.

ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​വു​ക​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ണ​ൽ​വാ​ര​ൽ ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ക​ട​വു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ലോ​റി ചെ​റു​വാ​ടി ക​ട​വി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നി​ട്ടും മ​ണ​ൽ​വാ​ര​ലി​ന് യാ​തൊ​രു കു​റ​വും ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ശേ​രി ക​ട​വും

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി ക​ട​വും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ദ്ര​വ​മി​ല്ലാ​ത്ത രീ​തി​യി​ൽ പോലീ​സ് ഇ​ന്ന​ലെ ക​ല്ലി​ട്ട​ട​ച്ച​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് അ​ന​ധി​കൃ​ത​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ണ​ൽ ക​ട​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മു​ക്കം എ​സ്ഐ കെ. ​രാ​ജീ​വ​ൻ, എ​എ​സ്ഐ സ​ലിം മു​ട്ടാ​ത്ത്, ഹോം​ഗാ​ർ​ഡ് ഷൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട​വു​ക​ൾ ക​ല്ലി​ട്ട​ട​ച്ച​ത്.

 

Related posts

Leave a Comment