രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും ബിജെപി ജയിക്കുമെന്ന് ഉറപ്പ്! വയനാട്ടില്‍ അദ്ദേഹം മത്സരിക്കുന്നത് ഭയം കൊണ്ട്; മനേകാ ഗാന്ധിയുടെ വിലയിരുത്തല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും ബി.ജെ.പി. തന്നെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. രാഹുല്‍ ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കാവുന്നതാണെന്നും വയനാട്ടില്‍ അദ്ദേഹം മത്സരിക്കുന്നത് ഭയം കൊണ്ടാണെന്ന് താന്‍ പരസ്യമായി എങ്ങനെ പറയുമെന്നും മനേക ഗാന്ധി പരിഹസിച്ചു.

ദേശീയ മാധ്യമത്തോടാണ് മനേക ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് സീറ്റുകളിലും തങ്ങള്‍ വിജയിക്കുമെന്നാണ് തനിക്കറിയാവുന്നതെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് വ്യക്തമാക്കിയത്.

വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി സ്വീകരിച്ചെന്നും ആന്റണി പറഞ്ഞു. കര്‍ണാടക തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായ വയനാട്ടില്‍ മത്സരിക്കാന്‍ അദ്ദേഹം പൂര്‍ണസമ്മതം അറിയിച്ചിട്ടുണ്ടെന്നും ആന്റണി അറിയിച്ചു. വയനാട്ടില്‍ അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts