ടാ​ങ്ക് ക​പ്പാ​സി​റ്റി 70 ലി​റ്റ​ർ; അ​ടി​ച്ച​ത് 71.85 ! സംഭവം മാഹിയിൽ നിന്ന് ഇന്ധനം നിറച്ചപ്പോൾ

വെ​ള്ള​രി​ക്കു​ണ്ട്(കാസർഗോഡ്): മാ​ഹി​യി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ​നി​ന്ന് ഫു​ൾ​ടാ​ങ്ക് ഡീ​സ​ല​ടി​ച്ച വെ​സ്റ്റ് എ​ളേ​രി പ​ര​പ്പ​ച്ചാ​ൽ സ്വ​ദേ​ശി ച​ക്കാ​ല​യ്ക്ക​ൽ ജി​മ്മി ബി​ല്ല് ക​ണ്ട​പ്പോ​ൾ ഞെ​ട്ടി. 70 ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള ത​ന്‍റെ മ​ഹീ​ന്ദ്ര എ​ക്സ്‌​യു​വി 500 ൽ 71 .85 ​ലി​റ്റ​ർ ഡീ​സ​ല​ടി​ച്ച​താ​യാ​ണ് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 28നു ​രാ​ത്രി​യി​ൽ കോ​ട്ട​യ​ത്ത് നി​ന്ന് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും​വ​ഴി​യാ​ണ് ഡീ​സ​ല​ടി​ച്ച​ത്. പ​ന്പി​ൽ ക​യ​റു​ന്പോ​ൾ ഒ​രു ലി​റ്റ​ർ ഡീ​സ​ൽ ടാ​ങ്കി​ലു​ണ്ടാ​യി​രു​ന്നു. 69 ലി​റ്റ​ർ കൊ​ണ്ടു​നി​റ​യേ​ണ്ട ടാ​ങ്കി​ലാ​ണ് മൂ​ന്നു ലി​റ്റ​റോ​ളം അ​ധി​കം അ​ടി​ച്ച​താ​യി ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഹി​ന്ദി​ക്കാ​രാ​യ ജീ​വ​ന​ക്കാ​രോ​ട് പ​രാ​തി​പ​റ​ഞ്ഞ​പ്പോ​ൾ മാ​നേ​ജ​രോ​ട് ചെ​ന്നു​പ​റ​യാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. വി​ല​യി​ലെ ലാ​ഭം നോ​ക്കി വാ​ഹ​ന​യാ​ത്ര​ക്കാ​ർ മാ​ഹി​യി​ൽ​നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ അ​ള​വി​ൽ വ​ലി​യ​തോ​തി​ലു​ള്ള കൃ​ത്രി​മം ന​ട​ക്കു​ന്ന​താ​യി മു​ന്പും വ്യാ​പ​ക​മാ​യ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

Related posts