കലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഫലം അന്വേഷണസംഘത്തിന് കൈമാറി

MANIചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി  ബന്ധപ്പെട്ട് നടത്തിയ നുണപരിശോധന ഫലം അന്വേഷണസംഘത്തിന് കൈമാറി. മണിയുടെ മാനേജരും സുഹൃത്തുക്കളുമടക്കം ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേമാക്കിയിരുന്നത്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് നുണപരിശോധന രണ്ടാഴ്ചയ്ക്ക് മുമ്പ് നടത്തിയത്. ഇതിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ ചാലക്കുടി ഡിവൈഎസ്പിക്ക് ലാബധികൃതര്‍ കൈമാറിയിട്ടുള്ളത്.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിക്കും. പാഡിയിലുണ്ടായിരുന്ന സഹായികളും സുഹൃത്തുക്കളുമായവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയത്. പല ദിവസങ്ങളിലായാണ് ടെസ്റ്റ് നടത്തി പൂര്‍ത്തീകരിച്ചത്.

Related posts