അ​ദ്ദേ​ഹം പാ​റ​പോ​ലെ എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ട്ടെ..! ചെ​ന്നി​ത്ത​ല പാ​ലാ​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് തീരുമാനം; നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ

ന്യൂ​ഡ​ൽ​ഹി: മു​ന്ന​ണി മാ​റ്റ​ത്തി​ൽ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പാ​ലാ​യി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് മു​ന്ന​ണി മാ​റ്റ​ത്തി​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ നേ​തൃ​ത്വം ത​ന്‍റെ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​നൊ​പ്പം തു​ട​രു​മെ​ന്ന എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പാ​റ​പോ​ലെ എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ട്ടെ എ​ന്നാ​ണ് കാ​പ്പ​ൻ പ​റ​ഞ്ഞ​ത്.

മു​ന്ന​ണി മാ​റ്റ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ശ​ശീ​ന്ദ്ര​ന്‍റെ നി​ല​പാ​ട് കൂ​ടി തേ​ട​ണ​മെ​ന്ന് നേ​ര​ത്തെ ശ​ര​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​ഫു​ൽ പ​ട്ടേ​ൽ വി​ഷ​യ​ത്തി​ൽ കാ​പ്പ​നും ശ​ശീ​ന്ദ്ര​നു​മാ​യി വീ​ണ്ടും സം​സാ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി കാ​പ്പ​ൻ തി​രി​ച്ച​ടി​ച്ച​ത്.

Related posts

Leave a Comment